ഏപ്രിൽ 11ന് റിലീസ് ചെയ്യുന്ന ചിത്രം ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിന്‍റെ കഥയാണ് പറയുന്നത്.

2023ല്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമ ആയിരുന്നു രോമാഞ്ചം. ഹൊറര്‍- കോമഡി ത്രില്ലര്‍ ആയൊരുങ്ങിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഒടുവില്‍ ജീത്തു മാധവന്‍ എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് ലഭിക്കുകയും ചെയ്തു. ജീത്തുവിന്‍റെ പുതിയ സിനിമ എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമയാണ് ആവേശം. ഒപ്പം ഫഹദ് ഫാസില്‍ ചിത്രമെന്ന ലേബലും. സിനിമ നാളെ തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. 

ഈ അവസരത്തില്‍ ആവേശത്തിന്‍റെ സെന്‍സറിംഗ് സംബന്ധിച്ച വിവരം പങ്കുവയ്ക്കുക ആണ് ജിത്തു മാധവന്‍. കുവൈറ്റിലെ സെന്‍സറിംഗ് വിവരമാണിത്. സെക്കന്‍ഡ് ഹാഫിലെ ഒരു സീന്‍ കട്ട് ചെയ്തെന്നും അതുകൊണ്ട് ചില കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യത ഉണ്ടെന്നും ജിത്തു പറഞ്ഞു. പക്ഷേ അത് ആസ്വാദനത്തെ പൂര്‍ണമായും ബാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. 

''കുവൈറ്റില്‍ ആവേശം കാണുന്ന സുഹൃത്തുക്കളോട്...കുവൈറ്റിലെ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശപ്രകാരം സിനിമയുടെ സെക്കന്‍റ് ഹാഫിലെ ഒരു സീന്‍ കട്ട് ചെയ്തു കളയേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ചെറിയൊരു കണ്‍ഫ്യൂഷന്‍ ഇടക്ക് ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.. എങ്കിലും പൂര്‍ണമായും ആസ്വാദനത്തെ ബാധിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.. എല്ലാവരും 11 ആം തിയതി, തിയേറ്ററില്‍ തന്നെ വന്നു കാണുമെന്ന് വിശ്വസിക്കുന്നു'', എന്നാണ് ജിത്തു കുറിച്ചത്. 

ബജറ്റ് 80 കോടിക്കടുത്ത് ? കളക്ഷനിൽ വീണുടഞ്ഞു; ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

ഏപ്രിൽ 11ന് റിലീസ് ചെയ്യുന്ന ചിത്രം ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിന്‍റെ കഥയാണ് പറയുന്നത്. ഫഹദ് ആണ് ഈ വേഷത്തില്‍ എത്തുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..