Asianet News MalayalamAsianet News Malayalam

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എത്തുന്നു, 'ഏജന്റി'ന്റെ റിലീസ് പ്രഖ്യാപിച്ചു

 'ഏജന്റി'ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

Actor Mammootty starrer Telugu film Agent gets a relese date hrk
Author
First Published Feb 4, 2023, 7:06 PM IST

പ്രിയതാരം  മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാല്‍ മലയാളികളുടെയും ശ്രദ്ധയിലുള്ള ചിത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന 'ഏജന്റ്'. മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് ചിത്രത്തില്‍. 'എജന്റ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തെലുങ്ക്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന 'ഏജന്റിന്റെ' റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. അഖില്‍ അക്കിനേനി ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്.  സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏജന്റ്'.  അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്' ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വൈദ്യ നായികാ വേഷത്തിലെത്തുന്ന 'ഏജന്റ്'. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'നൻപകല്‍ നേരത്ത് മയക്കം' ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ആയിരുന്നു ചിത്രം പ്രീമിയര്‍ ചെയ്‍തത്.  'നൻപകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read More: അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല

Follow Us:
Download App:
  • android
  • ios