ആരാധകരുടെ സ്നേഹം ലഭിക്കുന്നത് മഹാഭാഗ്യമെന്നാണ് മമ്മൂട്ടി പറയുന്നത്.
ആരാധകരെ എന്നും ചേർത്തുനിർത്തുന്നവരാണ് ഭൂരിഭാഗം അഭിനേതാക്കളും. പ്രായ വ്യത്യാസമെന്യേ ആരാധകരോട് ഇടപഴകുന്ന, സംസാരിക്കുന്ന താരങ്ങളുടെ വീഡിയോകൾ നിരവധി തവണ പുറത്തുവന്നിട്ടുമുണ്ട്. ഒരു നടന്റെ പുതിയ സിനിമ വരാൻ പോകുന്നുവെന്ന് അറിയുന്നത് മുതൽ പോസ്റ്ററൊട്ടിക്കാനും ഫ്ലക്സടിക്കാനുമൊക്കെ ധൃതി കാട്ടുന്നവരാണ് ആരാധകർ. സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരെ കുറിച്ച് മമ്മൂട്ടി(Mammootty) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ആരാധകരുടെ സ്നേഹം ലഭിക്കുന്നത് മഹാഭാഗ്യമെന്നാണ് മമ്മൂട്ടി പറയുന്നത്. ഭീഷ്മ പര്‍വം വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴാണ് ദുബായിയിലെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ പരാമര്‍ശം. "ഞാൻ ഇന്ന് ഇങ്ങോട്ട് വന്നപ്പോൾ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്", എന്നാണ് മമ്മൂട്ടി പറഞ്ഞത്.
സിനിമയിൽ ചാൻസ് ചോദിക്കാൻ മടികാണിക്കില്ലെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ചാൻസ് ചോദിക്കാതെ ആരെങ്കിലും അവസരം തരുമോ. ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും മമ്മൂക്ക പറയുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയോട് അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്. അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
Read Also: Fans Shows : 'നടക്കുന്നത് ഡീഗ്രേഡിങ്ങും വര്‍ഗീയവല്‍ക്കരണവും'; ഫാന്‍സ് ഷോകള്‍ അവസാനിപ്പിക്കാന്‍ ഫിയോക്
അതേസമയം, ഭീഷ്മപര്‍വ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തതത് അമല്‍ നീരദാണ്.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

അതേസമയം, എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
