'ആ കാലം വരും', തോമസ് ജെയിംസ് എങ്ങനെ മണിക്കുട്ടൻ ആയി ? വെളിപ്പെടുത്തി താരം
മണിക്കുട്ടന്റെ യഥാര്‍ത്ഥ പേര് തോമസ് ജെയിംസ് എന്നാണ്.
മലയാളികള്‍ക്ക് സുപരിചിതനാണ് മണിക്കുട്ടന്‍. ടെലിവിഷനിലൂടെയാണ് മണിക്കുട്ടന്‍ ശ്രദ്ധ നേടുന്നത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് മണിക്കുട്ടന്‍ കരിയര്‍ ആരംഭിക്കുന്നത്. ടെലിവിഷനിലൂടെ തേടിയ താരപരിവേഷമാണ് മണിക്കുട്ടനെ സിനിമയിലെത്തിക്കുന്നത്. ഇതിനിടെ ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായി മാറാനും മണിക്കുട്ടന് സാധിച്ചു.
മണിക്കുട്ടന്റെ യഥാര്‍ത്ഥ പേര് തോമസ് ജെയിംസ് എന്നാണ്. പലരും ബിഗ് ബോസിലൂടെയാണ് ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. തോമസ് ജെയിംസ് എന്ന ഇടിവെട്ട് പേര് ഉപേക്ഷിച്ച് ഇദ്ദേഹം സ്വീകരിച്ച പേരാണ് മണിക്കുട്ടന്‍ എന്നായിരുന്നു മിക്ക ട്രോളുകളിലും പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്റെ പേരിന് പിന്നിലെ കഥ പറയുകയാണ് മണിക്കുട്ടന്‍. ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ ആണ് മണിക്കുട്ടന്‍ തന്റെ പേരിന് പിന്നിലെ കഥ പറയുന്നത്. മണിക്കുട്ടൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതേ ഭാഗം പങ്കുവെച്ചിട്ടുമുണ്ട്.
ബജറ്റ് 300 കോടി! ഡബിൾ റോളിൽ നിറഞ്ഞാടാൻ വിജയ്, ആരാധകർ കാത്തിരുന്ന 'ദ ഗോട്ട്' വൻ അപ്ഡേറ്റ്
''ഞാന്‍ പലയിട്ടത്തും പറഞ്ഞിട്ടുണ്ട്. പലരും ചോദിച്ചിട്ടുണ്ട് പേര് മറയ്ക്കാന്‍ വേണ്ടിയാണോ എന്ന്. അങ്ങനെയൊന്നുമല്ല. മണിക്കുട്ടന്‍ എന്നത് എന്റെ പേര് തന്നെയാണ്. പപ്പ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചതൊക്കെ. അവിടെയുള്ള ആന്റിയുടെ പേരാണ് മണി. എന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയും മറ്റ് ഒരുപാട് കാര്യങ്ങള്‍ക്ക് വേണ്ടിയും മണിയാന്റി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് മുമ്പ് എന്റെ കുടുംബത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരോടുള്ള സ്‌നേഹത്തിന്റെ പുറത്താണ് മണിക്കുട്ടന്‍ എന്ന പേരിടുന്നത്. ഇന്ന് പലരും മണിക്കുട്ടന്‍ എന്ന പേര് മാറ്റിക്കൂടേ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. നാളെ നമ്മുടെ നാട്ടില്‍ മതത്തിനൊക്കെ അപ്പുറത്ത് സ്‌നേഹവും പരസ്പര സഹായത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നൊരു കാലം വരും. അന്ന് മണിക്കുട്ടന്‍ എന്ന പേരും ചര്‍ച്ച ചെയ്യപ്പെടും. ആ നന്ദിയ്ക്ക് വേണ്ടിയാണ് ഞാന്‍ മണിക്കുട്ടന്‍ എന്ന പേരിട്ടത്'' എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..