'മേജര്‍' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ പ്രകാശ് രാജിന് ഡബ്ബ് ചെയ്തത് മനോജാണ്.

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജും(Manoj). വര്‍ഷങ്ങളായി സീരിയല്‍-സിനിമാ രംഗത്ത് സജീവമായി നില്‍ക്കുന്ന ഇരുവര്‍ക്കും വലിയ ആരാധകരാണ് ഇന്നുള്ളത്. അടുത്തിടെ മനോജിന് ബെല്‍സ് പാള്‍സി രോഗം ബാധിച്ചിരുന്നു. രോഗാവസ്ഥ മാറിയതിന് പിന്നാലെ സംഭവിച്ച തന്റെ വലിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ മനോജ്.

ഭാരതത്തിനായി ധീര രക്തസാക്ഷിത്വം വഹിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറഞ്ഞ 'മേജര്‍' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ പ്രകാശ് രാജിന് ഡബ്ബ് ചെയ്തത് മനോജാണ്. അതിന്റെ സന്തോഷമാണ് മനോജ് പങ്കുവച്ചത്. എല്ലാവരും സിനിമ കാണണം എന്നും പറഞ്ഞാണ് മനോജ് കുറിപ്പ് അവസാനിപ്പിക്കുന്നത്. മേജറില്‍ മനോജ് ഡബ്ബ് ചെയ്ത ചെറിയൊരു ഭാഗവും മനോജ് പങ്കുവച്ചിട്ടുണ്ട്.

കിച്ച സുദീപിന്റെ 'വിക്രാന്ത് റോണ'; കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ

കുറിപ്പ് വായിക്കാം

''ഹൃദയം കൊണ്ട് ഞാന്‍ ഡബ്ബ് ചെയ്ത സിനിമ 'മേജര്‍'..
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന ഇന്ത്യയുടെ ധീരപുത്രന്‍... കേരളത്തിന്റെ സ്വന്തം പുത്രന്‍.. രാജ്യത്തിന് വേണ്ടി .. നമുക്ക് വേണ്ടി ശത്രുക്കളോട് ഏറ്റുമുട്ടി വീരമൃത്യു അടഞ്ഞ ആ ധീര ജവാന്റെ കഥയാണ് 'മേജര്‍'. ഈ ചിത്രത്തിന്റെ മലയാളം പതിപ്പില്‍ സന്ദീപിന്റെ അച്ഛനായി വരുന്ന അതുല്യപ്രതിഭ പ്രകാശ് രാജ് സാറിന് ശബ്ദം കൊടുക്കുവാന്‍ കഴിഞ്ഞത് എന്റെ ഡബ്ബിംഗ് ജീവതത്തിലെ അസുലഭാഗ്യമായി കരുതുന്നു...
എന്റെ കഴിവിന്റെ പരമാവധി ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്... തീയ്യറ്ററില്‍ കാണാത്തവരുണ്ടെങ്കില്‍, ഇപ്പോള്‍ അത് നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.. കാണണം ഈ ചിത്രം.. ഒരോ ഭാരതീയനും ഈ ചിത്രം കാണണം. അത്രയ്ക്ക് നല്ലതാണ് ഈ മൂവി.. ഇതിലെ ഒരു രംഗം ഞാന്‍ നിങ്ങള്‍ക്കായ് ഇടുന്നു.
വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായ് .....
ജയ്ഹിന്ദ്....
ദൈവത്തിന് നന്ദി.
നിങ്ങള്‍ക്കേവര്‍ക്കും നന്ദി....
സ്‌നേഹപൂര്‍വ്വം നിങ്ങളുടെ മനോജ്..''