കൊവിഡ് രോഗം ബാധിച്ച് ഹോളിവുഡ് നടൻ മാര്‍ക്ക് ബ്ലം അന്തരിച്ചു. 69 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.  നാടകരംഗത്തിലൂടെ സിനിമയിലടക്കം എത്തി ശ്രദ്ധ നേടിയ നടനാണ് മാര്‍ക്ക് ബ്ലം. ടോണി എന്ന നാടകകൃത്തും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

നാടകരംഗത്തൂടെയാണ് മാര്‍ക്ക് ബ്ലം അഭിനയലോകത്ത് എത്തുന്നത്. ഡെസ്‍പരേറ്റിലി സീക്കിംഗ് സൂസണ്‍, ബ്ലൈൻഡ് ഡേറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇരുപത്തിയഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടിയായ ജാനറ്റ് സാരിഷയാണ് ഭാര്യ.