Min read

തെലുങ്കില്‍ മലയാളത്തിന്റെ എമ്പുരാന് എന്തുകൊണ്ടാണ് ഇത്രയും ഹൈപ്പ്?, കിടിലൻ മറുപടിയുമായി മോഹൻലാല്‍

Actor Mohanlal about his film Empuraans hype
Actor Mohanlal about his film Empuraans hype

Synopsis

ചില ഉദാഹരണങ്ങള്‍ സഹിതമാണ് പൃഥ്വിരാജ് ചോദ്യത്തിന് മറുപടി നല്‍കിയത്.

രാജ്യമെങ്ങും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഭാഷാ ഭേദമന്യേ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്കില്‍ മോഹൻലാലിന്റെ എമ്പുരാന് എന്താണ് ഇത്ര ഹൈപ്പ് ലഭിക്കുന്നത് എന്ന് ഒരു മാധ്യമപ്രവര്‍ത്തക പ്രമോഷൻ ഈവന്റിനിടെ ചോദിക്കുകവരെ ചെയ്‍തു. കിടിലൻ മറുപടിയാണ് മോഹൻലാലും പൃഥ്വിരാജും ചോദ്യത്തിന് നല്‍കിയത്.

എല്ലാം സംസ്ഥാനത്തിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത് എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. സാഹോദര്യമുള്ള മേഖലയാണ് സിനിമാ ഇൻഡസ്‍ട്രി. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകള്‍ സൃഷ്‍ടിക്കാമെന്നും മോഹൻലാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ പൃഥ്വിരാജ് തന്റെ നിര്‍മാണ കമ്പനി വിതരണം ചെയ്‍ത അന്യഭാഷ സിനിമകളെയും മാധ്യമപ്രവര്‍ത്തകയോട് ചൂണ്ടിക്കാട്ടി. ഞാൻ ആണ് കേരളത്തില്‍ സലാര്‍ വിതരണം ചെയ്‍തത്. എന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണഅ കേരളത്തില്‍ കെജിഎഫ് 2 വിതരണം ചെയ്‍തത്. മലയാളം, തെലുങ്ക് എന്നിങ്ങന ഭാഷാഭേദമില്ലാതെ ഗ്ലോബല്‍ സിനിമ എന്ന ആശയവുമായി നമുക്ക് മുന്നോട്ടുപോകാം എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച  മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‍കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെ ആണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

Read More: 'മരിച്ച് പോയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്'; ആ ദിവസങ്ങളോർത്ത് മഞ്ജു പത്രോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos