ടെലിവിഷൻ സിനിമാ താരമായ വീണ നായര്‍ ബിഗ് ബോസിലൂടെയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിരുന്നു. ബിഗ് ബോസ്സില്‍ ഏറ്റവും ശ്രദ്ധ നേടിയ മത്സരാര്‍ഥി കൂടിയായിരുന്നു വീണ. ഇടയില്‍ വീണ നിര്‍ഭാഗ്യത്താല്‍ പുറത്താകുകയായിരുന്നു. തന്റെ മകൻ അമ്പാടിയെ കുറിച്ച് വീണ എപ്പോഴും പറയാറുണ്ട്. മോഹൻലാലിന്റെ വലിയ ആരാധകനാണ് തന്റെ മകനെന്നും വീണ പറഞ്ഞിട്ടുണ്ട്. "

മകനെ കാണാമെന്ന് മോഹൻലാല്‍ സമ്മതിച്ചിട്ടുണ്ടായിരുന്നു. മോഹൻലാല്‍ അമ്പാടിക്ക് ഒരു വോയിസ് മെസേജും അയച്ചു. വലിയ സന്തോഷമാണ് അമ്പാടിക്കുണ്ടായത്. അതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ ലൈവായി സംസാരിക്കുകയാണ് എന്ന് കരുതി അമ്പാടി ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറയുന്നുണ്ട്. വളരെ വാത്സല്യത്തോടെയാണ് മോഹൻലാല്‍ അമ്പാടിയോട് സംസാരിക്കുന്നതും.