'ലാലേട്ടനെ തന്നതിന് നന്ദി..'; അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ
'ലാലേട്ടനെ തന്നതിന് നന്ദി.. ആശംസകൾ അമ്മ' എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്.
അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. കൊച്ചിയിലെ നടന്റെ വസതിയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇതിന് പിന്നാലെ പ്രിയ നടന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്. 'ലാലേട്ടനെ തന്നതിന് നന്ദി.. ആശംസകൾ അമ്മ' എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്.
അതേസമയം, ഒട്ടനവധി സിനിമകളാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും പ്രധാന വേഷത്തില്‍ എത്തുന്ന തരുണ്‍ മൂര്‍ത്തി ചിത്രമാണ് അവയില്‍ ഒന്ന്. എല്‍ 360എല്‍ 360 എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന് നിലവില്‍ ബ്രേക് കൊടുത്തിരിക്കുകയാണ്. കെ ആര്‍ സുനില്‍ കഥ ഒരുക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി തന്നെയാണ്.
എമ്പുരാന്‍ ആണ് മറ്റൊരു ചിത്രം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഗുജറാത്ത് ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ചിത്രം ഈ വര്‍ഷം ഡിസംബറിലോ 2025 ജനുവരിയിലോ റിലീസ് ചെയ്യുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വൃഷഭയാണ് മോഹന്‍ലാലിന്‍റെ മറ്റൊരു സിനിമ.
ബജറ്റ് 250 കോടി, നേടിയത് 1030 കോടി ! ഷാരൂഖിനെ കടത്തിവെട്ടി പ്രഭാസ്; പണംവാരിയ ഇന്ത്യൻ പടങ്ങള്‍
ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12ന് ചിത്രം തിയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധനേടിയ ബറോസ് പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..