Asianet News MalayalamAsianet News Malayalam

ബജറ്റ് 250 കോടി, നേടിയത് 1030 കോടി ! ഷാരൂഖിനെ കടത്തിവെട്ടി പ്രഭാസ്; പണംവാരിയ ഇന്ത്യൻ പടങ്ങള്‍

ഇന്ത്യന്‍ സിനിമകളുടെ ഡൊമസ്റ്റിക്- നെറ്റ് കളക്ഷനുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

top 10 highest grossing Indian films at the domestic box office and net collection, Kalki 2898 AD, Baahubali 2
Author
First Published Aug 9, 2024, 7:14 PM IST | Last Updated Aug 9, 2024, 7:19 PM IST

ബോക്സ് ഓഫീസ് എന്നാല്‍ ബോളിവുഡ് എന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. റിലീസ് ചെയ്യുന്ന സിനിമകളെല്ലാം മികച്ച കളക്ഷനുകള്‍ നേടിക്കൊണ്ടിരുന്നത് ബി ടൗണ്‍ നിന്നായിരുന്നു എന്നതാണ് അതിനുകാരണം. എന്നാല്‍ കൊവിഡിന് ശേഷം അക്കഥ മാറി. തെന്നിന്ത്യന്‍ സിനിമകളുടെ അതിഗംഭീര വിജയങ്ങളാണ് ഓരോ തവണയും ഇന്ത്യന്‍ സിനിമാ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. മറുവശത്ത് ബോളിവുഡ് സിനിമകളുടെ പരാജയവും. ഈ അവസരത്തില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കുടുതല്‍ പണംവാരിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

പ്രമുഖ എന്‍റര്‍ടെയ്ന്‍മെന്‍റ് സൈറ്റായ സാക്നില്‍ക് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളുടെ ഡൊമസ്റ്റിക്- നെറ്റ് കളക്ഷനുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് പ്രഭാസ് നായകനായി എത്തിയ ബഹുബലി 2 ആണ്. 250 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റ്. 1030.42 കോടിയാണ് നെറ്റ് കളക്ഷൻ. വേൾഡ് വൈഡ് കളക്ഷൻ 1788.06 കോടിയാണ്. മറ്റ് സിനിമകളുടെ കണക്കുകൾ ചുവടെ.

കെജിഎഫ് 2: 859.7 കോടി
ആർആർആർ: 782.2 കോടി
കൽക്കി 2898 എഡി: 640.6 കോടി
ജവാൻ: 640.25 കോടി
അനിമൽ: 553.87 കോടി
പത്താൻ: 543.09 കോടി
​ഗദ്ദാർ 2: 525.7 കോടി
ബാഹുബലി: 421 കോടി
2.0: 407.05 കോടി

'അവൻ ഒരു വിഷമാണ്, ഇതു ഞാൻ അന്നേ പറഞ്ഞില്ലേ..'; അജു അലക്സിന് എതിരെ ബാല

പ്രഭാസിന്റെ സലാർ ആണ് പതിനൊന്നാം സ്ഥാനത്ത്. 406.45കോടിയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ. അവതാർ ദ വേ ഓഫ് വാട്ടർ 391.4 കോടി, ദം​ഗൽ 387.38 കോടി എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിൽ ഉള്ള സിനിമകൾ. ഇതിൽ ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ ദം​ഗൽ ആണ്. രണ്ടായിരം കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൽക്കി ആർആർആറിനെയും കെജിഎഫിനെയും കടത്തിവെട്ടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios