സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമായത്.

കാത്തിരിപ്പുകൾക്കും വിവാ​ദങ്ങൾക്കും ഒടുവിൽ മോഹൻലാൽ- പ്രിയദർശൻ(mohanlal-priyadarshan) കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം'(Marakkar Movie) തിയറ്ററുകളിൽ എത്തുകയാണ്. ഡിസംബർ 2നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം എത്തുക. ഈ അവസരത്തിൽ ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ തുടങ്ങിയവരാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്.'ഡിസംബർ രണ്ട് മുതൽ മരക്കാർ തിയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യുക' എന്ന കുറിപ്പോടെ ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്. 

സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമായത്. ഒടിടിയിലേക്ക് വിടാനായിരുന്നു തീരുമാനമെങ്കിലും മന്ത്രി സജി ചെറിയാന് ഉൾപ്പടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിയറ്റർ റിലീസ് പ്രഖ്യാപിക്കുക ആയിരുന്നു. റിലീസ് സമയം ആവുമ്പോഴേക്കും തിയറ്ററുകളില്‍ 75 ശതമാനം സീറ്റുകളിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

Read Also: Marakkar | 'ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല'; 'മരക്കാര്‍' തിയറ്റര്‍ റിലീസിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

Read More ; Marakkar | 'നിങ്ങളുടെ കൈയടികള്‍ക്കിടയിലേക്ക് കുഞ്ഞാലി വരും'; സന്തോഷം പങ്കുവച്ച് ആന്‍റണി പെരുമ്പാവൂര്‍