2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും എലോണിന് ഉണ്ട്.

മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം 'എലോൺ' ഇന്ന് മുതൽ തിയറ്ററുകളിൽ. 12 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകരും ആരാധകരും കാത്തിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കേരളത്തിൽ മാത്രം 200ന് അടുപ്പിച്ചുള്ള തിയറ്ററുകളിൽ എലോൺ റിലീസ് ചെയ്യുന്നുണ്ട്. കേരളത്തിന് പുറത്തും ചിത്രം റിലീസിന് എത്തുന്നുണ്ട്. 

2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. നേരത്തെ എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാ​ഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു. ഒരു ഹൊറർ എന്റർടെയ്നർ ആണോ ചിത്രം എന്ന് സംശയം ഉളവാക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ടീസറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു ഇതിന് മുൻപ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച സിനിമ. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ആണ് എലോണിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'ഒപ്പം വന്നവർ വീണ്ടും സിനിമകള്‍ ചെയ്തു, അവസരങ്ങൾ കിട്ടാതായതോടെ ഡിപ്രഷൻ വരെയെത്തി'; സാനിയ