2007ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ഛോട്ടാ മുംബൈ.

മ്പുരാൻ, തുടരും എന്നീ ബ്ലോക് ബസ്റ്റർ സിനിമകൾക്ക് പിന്നാലെ റി റിലീസിലും വൻ തരം​ഗം തീർക്കുകയാണ് മോഹൻലാൽ. ജൂൺ 6ന് ആയിരുന്നു ഏവരും കാത്തിരുന്ന ഛോട്ടാ മുംബൈ റി റിലീസ് ചെയ്തത്. പത്ത് മണിക്ക് നടന്ന ആദ്യ ഷോ മുതൽ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. തല എന്ന് കൂട്ടുകാർ വിളിക്കുന്ന വാസ്​കോ ഡ ​ഗാമയായി മോഹൻലാൽ ബി​ഗ് സ്ക്രീനിൽ ഒന്നുകൂടി നിറഞ്ഞാടിയപ്പോൾ ആരാധക ആവേശത്തിന് അതിരില്ലായിരുന്നു. തിയറ്ററുകളിൽ നിന്നുമുള്ള ആഘോഷങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറി.

പുത്തൻ റിലീസുകളെ വരെ പിന്തള്ളിയുള്ള ബുക്കിം​ഗ് അടക്കം ഛോട്ടാ മുംബൈയ്ക്ക് നടക്കുന്നുണ്ട്. ഈ അവസരത്തിൽ റി റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ മോഹൻലാൽ പടം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. മൂന്ന് ദിവസം വരെ 1.90 കോടിയായിരുന്നു ഛോട്ടാ മുംബൈ നേടിയതെന്നായിരുന്നു റിപ്പോർട്ട്. അത് അഞ്ചാം ദിവസം ആയപ്പോഴേക്കും 2.60 കോടി ആയെന്ന് സൗത്ത് വുഡ് റിപ്പോർട്ട് ചെയ്യുന്നു. 2.40 കോടി അടുപ്പിച്ചാണ് കേരളത്തിൽ നിന്നും ചിത്രം നേടിയതെന്നും റിപ്പോർട്ടുണ്ട്.

2007ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു രചന. ഭാവന നായിക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദ​േവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, കലാഭവൻ മണി തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. ഷക്കീല അതിഥി വേഷമായും ഛോട്ടാ മുംബൈയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്