കരിയറിലെ ബെസ്റ്റ് പെർഫോമൻസ് ആണ് അനശ്വര കാഴ്ചവച്ചത് എന്നാണ് ഏവരും വിലയിരുത്തുന്നത്.
നീണ്ട നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ ചിത്രം 'നേര്' തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇമോഷൺ കോർട്ട് റൂം വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ മലയാള സിനിമാസ്വാദകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
എവിടെയോ നഷ്ട്ടപെട്ടുപോയ 'ലാലേട്ട'നെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് വൻ എൻഗേജിംഗ് ആയിരുന്നുവെന്നും പറയുന്നുണ്ട്. മോഹൻലാലിന്റെ പ്രകടനം വിസ്മയിപ്പിക്കുമ്പോൾ അനശ്വര രാജന്റെ പ്രകടനവും കയ്യടി നേടുകയാണ്. തന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസ് ആണ് അനശ്വര കാഴ്ചവച്ചത് എന്നാണ് ഏവരും വിലയിരുത്തുന്നത്.
"ആദ്യ പകുതിയെക്കാൾ വളരെ ഗംഭീരമായ രണ്ടാം പകുതി. വിജയ് മോഹൻ ആയി ലാലേട്ടൻ ഗംഭീര പ്രകടനം. ഒപ്പം അനശ്വര രാജനും. അനായാസതയോടെയുള്ള അസാമാന്യമായ വേഷം. ജീത്തു ജോസഫിൽ നിന്നുള്ള ഇമോഷണൽ കോർട്ട്‌റൂം ഡ്രാമ ആണ് നേര്, ഞങ്ങളുടെ ലാലേട്ടൻ തിരിച്ചുവന്നു,നടൻ മോഹൻലാൽ തിരിച്ചു വന്നു, സൂപ്പർ സ്റ്റാർ മോഹൻലാൽ, നന്ദി ജീത്തു ജോസഫ്, മികച്ച പ്രകടനവുമായി അനശ്വര കയ്യടി അർഹിക്കുന്നു. ശാന്തി മായാദേവി തിരക്കഥ ഒരുക്കിയത് ചരിത്രത്തിലേക്ക് പോകും ഉറപ്പ്.. സിദ്ധിഖ് ഇക്കാ.. അടിച്ച് കൊല്ലാൻ തോന്നി നിങ്ങളെ..What a performance. Box Office കൊലപാതകം ലോഡിംഗ്, നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്‍റെ സിനിമ സന്തോഷത്തോടെ കണ്ടിറങ്ങാന്‍ പറ്റി, അനശ്വര രാജൻ കിടു പെർഫോമൻസ്. ജീത്തു ജോസഫ് കിടുവേ. പക്കാ ക്യാരക്ടര്‍ ലുക്കില്‍ മോഹന്‍ലാല്‍. ഇത് ഗംഭീര തിരിച്ചുവരവ്", എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
താൽകാലിക ആശ്വാസം, മോഹൻലാലിന്റെ 'നേരി'ന് വിലക്കില്ല, നാളെ നിർണായകം
"ഒരു അഭിനേതാവ് എന്ന നിലയിൽ കുറച്ചു നാളുകൾക്ക് ശേഷം തന്റെ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്താൻ മോഹൻലാലിന് ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ട് എന്നുറപ്പാണ്. തീയറ്ററിൽ ഓരോ സീനിനും വന്ന കയ്യടികൾ അതിനു തെളിവാണ്. വളരെ നല്ല തിരക്കഥയിൽ പിറന്ന വളരെ മികച്ച ചിത്രം", എന്നാണ് ഒരാള്‍ കുറിക്കുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയാമണി, ശാന്തി മായാദേവി, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു.
