Asianet News MalayalamAsianet News Malayalam

വീണ്ടും മീശ പിരിച്ച് മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മോഹൻലാല്‍ പങ്കുവെച്ച പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.

Actor Mohanlal share his photo from alone location
Author
Kochi, First Published Oct 31, 2021, 1:06 PM IST

മോഹൻലാല്‍ (Mohanlal) സിനിമയ്‍ക്കകത്തും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ഫോട്ടോകള്‍ പങ്കുവയ്‍ക്കുകയും ചെയ്യാറുണ്ട് മോഹൻലാല്‍. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ മോഹൻലാല്‍ പങ്കുവെച്ച ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

മീശ പിരിച്ച ലുക്കിലാണ് ഫോട്ടോയില്‍ മോഹൻലാലിനെ കാണാനാകുന്നത്. അനീഷ് ഉപാസന ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മോഹൻലാല്‍ നായകനായി അഭിനയിച്ച ചിത്രം മരക്കാര്‍ അറബിക്കടലിന്റെ റിലീസ് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുകയും ചെയ്യുന്നു.

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായി മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു മരക്കാര്‍: അറബിക്കടലിന്റെ സിംഹം.

ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രം എലോണാണ് മോഹൻലാല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. യഥാര്‍ഥ നായകൻമാര്‍ എല്ലായ്‍പ്പോഴും തനിച്ചാണ് എന്ന ടാഗ്‍ലൈനോടെയാണ് എലോണ്‍ എത്തുക. ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റ് തന്നെയായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക.

Follow Us:
Download App:
  • android
  • ios