പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' മെയ് 21-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന് നാലാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകി.

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ദൃശ്യം ഫ്രാഞ്ചൈസിയിലെ ഈ മൂന്നാം ചിത്രം മെയ് 21ന് തിയറ്ററുകളിൽ എത്തും. മോഹൻലാലിന്റെ ജന്മദിനത്തിലാണ് സിനിമ റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലർ ഏറെ പ്രതീക്ഷയുണർത്തുന്ന ഒന്നായിരുന്നു. കാത്തിരിപ്പുകളൊന്നും തന്നെ വിഫലമാകില്ലെന്ന സൂചനയാണ് ട്രെയിലർ നൽകിയതും.

ദൃശ്യം 3 റിലീസിന് ഒരുങ്ങുമ്പോൾ ഇനിയൊരു തുടർ ഭാ​ഗം ഉണ്ടാകുമോന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിന് മോഹൻലാൽ തന്നെ അതിന് ഉത്തരം നൽകിയിരിക്കുകയാണ്. "ഭയങ്കരമായൊരു ഭാരവും തലയിൽപേറി നടക്കുന്നയാളാണ് ജോർജ് കുട്ടി. അയാളെ ഒന്ന് രക്ഷിക്കൂ എന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇനിയും രക്ഷപ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ നാലാം ഭാ​ഗവും ഉണ്ടായേക്കാം. ഇത് ഞാൻ വെറുതെ പറയുന്നതാണ്. ദൃശ്യത്തിന് നാലാം ഭാഗം വേണമോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. പക്ഷേ ആന്റണിക്ക് വ്യത്യസ്തമായ പ്ലാനാണുള്ളത്. നമുക്ക് ദൃശ്യത്തിന്റെ അഞ്ചാംഭാഗം കൂടി ചെയ്യാമെന്നാണ് ആന്റണി പറയുന്നത്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

അതേസമയം, ദൃശ്യം 3യുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വിവിധ ടിക്കറ്റ് ആപ്പുകള്‍ വഴി സിനിമാസ്വാദകര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്. യു/എ 13+ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂരിന്‍റെ ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming