മുഖ്യാതിഥിയായി എത്തിയത് അന്നത്തെ മുഖ്യമന്ത്രി ജയലളിയായിരുന്നു. അന്ന് പരാതിയും പരിഭവവും ഇല്ലാതെ ആൾക്കൂട്ടത്തിൽ ഒരുത്തനായി വിജയ് ഇരുന്നത് ഇന്നും ഓരോ വിജയ് ആരാധകന്റെ മനസിലും നീറുന്ന വേദനയാണ്.

ന്ന് മലയാളികൾക്കും ഏറെ അഭിമാനമായ നിമിഷം വരാൻ പോകുകയാണ്. രാവിലെ 10 മണിക്ക് ജോസഫ് വിജയ് എന്ന ദളപതി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. ഒരുകാലത്ത് 'ഇന്ത മൂഞ്ചിയെ യാരാവത് പാക്ക വരുവിയ' എന്ന് പരിഹസിച്ച് ചിരിച്ചവരെ കൊണ്ട് തന്നെ പിന്നീട് കയ്യടിപ്പിച്ച്, തമിഴ് സിനിമാ ലോകം അടക്കിവാണ നായകനായി വിജയ് മാറി. ഇന്ന് ആ സ്വപ്നലോകവും കോടികളുടെ പ്രതിഫലവും വേണ്ടെന്ന് വച്ച് തമിഴ്നാട് മക്കൾക്കായി വിജയ് ഇറങ്ങുമ്പോൾ സന്തോഷവും അതിലേറെ അഭിമാനത്തിലുമാണ് തമിഴകവും കേരളക്കരയും എന്നതിൽ യാതൊരു സംശയവും ഇല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയ് മുഖ്യമന്ത്രിയാകാൻ പോകുന്നതിനിടെ തന്നെ അദ്ദേഹത്തിന്റെ മുൻകാല അഭിമുഖങ്ങളും രസകരവും വിഷമിപ്പിച്ചതുമായ ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിന്നൊരു സംഭവം ഇങ്ങനെയാണ്. 2013ലെ സംഭവമാണിത്. ഇന്ത്യൻ സിനിമയുടെ 100 വർഷം ആഘോഷിക്കുന്ന സമയം. സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമാ സൂപ്പർതാരങ്ങളെല്ലാം ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. വിജയിയും വന്നു. എന്നാൽ ഇരിപ്പിടം ഒരുക്കിയില്ല. ഏറ്റവും പുറകിൽ അദ്ദേഹത്തിന് ഇരിക്കേണ്ടി വന്നു.

വിജയിയെക്കാളും ഏറ്റവും ജൂനിയറായ നടന്മാർക്ക് പോലും മുൻനിരയിൽ പേര് എഴുതിയ സീറ്റ് ഒരുകിയപ്പോഴായിരുന്നു ഈ വേർതിരിവ്. മുഖ്യാതിഥിയായി എത്തിയത് അന്നത്തെ മുഖ്യമന്ത്രി ജയലളിയായിരുന്നു. അന്ന് പരാതിയും പരിഭവവും ഇല്ലാതെ ആൾക്കൂട്ടത്തിൽ ഒരുത്തനായി വിജയ് ഇരുന്നത് ഇന്നും ഓരോ വിജയ് ആരാധകന്റെ മനസിലും നീറുന്ന വേദനയാണ്. വിജയ്ക്ക് അന്ന് കൂട്ടായി നടൻ വിക്രം അടുത്ത് പോയിരുന്ന വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

'അന്ന് അപമാനിതനായ അയാൾ ആ പരിപാടി സങ്കടിപ്പിച്ചവർ അടങ്ങിയ 9 കോടി ജനങ്ങളെ ഭരിക്കാൻ പോകുന്ന തനിഴ്നാട് മുഖ്യമന്ത്രി', എന്ന് കുറിച്ചാണ് വീഡിയോ വീണ്ടും ഷെയർ ചെയ്യപ്പെടുന്നത്. ഒട്ടനവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തുന്നത്. 'ഇതിലും വലിയ റിയൽ ലൈഫ് മാസ്സ് ഒന്നും ലോകത്ത് ഒരുത്തനും കാണിച്ചിട്ടുണ്ടാവില്ല, ഒറ്റ വാക്കിൽ പറഞ്ഞാൽ ദ ബ്രാൻഡ്, സിഎമ്മിനെ തന്നെ മാറ്റിയ മാസ്, 13 വർഷത്തെ മധുരപ്രതികാരം. പാര്‍ട്ടി ആരംഭിച്ച് വെറും രണ്ട് വര്‍ഷത്തിനകം ആണ് തമിഴകം വിജയ് കൈപ്പിടിയില്‍ ഒതുക്കിയത് എന്നത് ഏറെ ശ്രദ്ധേയം', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming