Asianet News MalayalamAsianet News Malayalam

മഹത് വ്യക്തിത്വം, സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃക; യെച്ചൂരിയെ അനുശോചിച്ച് മോഹൻലാൽ

സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയാണ് യെച്ചൂരി എന്ന് മോഹന്‍ലാല്‍. 

actor mohanlal tribute to cpm general secretary sitaram yechury
Author
First Published Sep 12, 2024, 10:20 PM IST | Last Updated Sep 12, 2024, 10:31 PM IST

സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുശോചിച്ച് നടൻ മോഹൻലാൽ. സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന നേതാവാണ് യെച്ചൂരി എന്നും ആ മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. 

'ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന ദേശീയ നേതാവ് കോമ്രേഡ് സീതാറാം യെച്ചൂരി നമ്മോട് വിടപറഞ്ഞു. കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കി  ജനഹൃദയങ്ങളിൽ സ്ഥാനം നേടുകയും, രാജ്യസഭാ അംഗം, സി പി എം ദേശീയ ജനറൽ സെക്രട്ടറി തുടങ്ങി  ഒട്ടേറെ പദവികൾ അലങ്കരിക്കുകയും ചെയ്ത ആ മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. 

നടന്‍ മമ്മൂട്ടിയും യെച്ചൂരിയ്ക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. 'ദീര്‍ഘകാലമായുള്ള സുഹൃത്തായിരുന്നു യെച്ചൂരിയെന്നും വിയോഗവാര്‍ത്ത തന്നെ ഏറെ വേദനിപ്പിക്കുന്നെന്നും മമ്മൂട്ടി കുറിച്ചു. സമര്‍ത്ഥനായ രാഷ്ട്രീയ നേതാവും അതിശയിപ്പിച്ച മനുഷ്യനുമാണ് അദ്ദേഹം. തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്തായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി കുറിച്ചു.  

ബാഡ് ബോയ്സ് പുതിയ ശ്രമം, റഹ്‌മാൻ സാറിന്റെയും എന്റെയും ​ഗംഭീര തിരിച്ചുവരവാകട്ടെ: ഒമർ ലുലു

അതേസമയം, യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും  അദ്ദേഹം അറിയിച്ചിട്ടുണ്ട്. യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകും. നാളെ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാൾ എകെജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിലേക്ക് മൃതദേഹം കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios