Asianet News MalayalamAsianet News Malayalam

എന്റെ പഴയകാലങ്ങളിലേക്ക് പോയി..നന്ദി: 'വർഷങ്ങൾക്കു ശേഷം' റിവ്യുവുമായി മോഹൻലാൽ

ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്.

Actor Mohanlal with a review of varshangalkku shesham movie , vineeth sreenivasan, pranav mohanlal
Author
First Published Apr 16, 2024, 1:51 PM IST

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമയ്ക്ക് പ്രശംസയുമായി നടൻ മോഹൻലാൽ. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.  

"കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. സ്നേഹപൂർവ്വം മോഹൻലാൽ", എന്നാണ് നടൻ കുറിച്ചത്. 

Actor Mohanlal with a review of varshangalkku shesham movie , vineeth sreenivasan, pranav mohanlal

എടാ മോനേ..; ഒന്നാം സ്ഥാനം വിടാതെ മമ്മൂട്ടി, മെച്ചപ്പെടുത്തി പൃഥ്വിരാജ്, കസറി ഫഹദ്, ജനപ്രീതിയിൽ ഇവർ

വിഷു റിലീസ് ആയി ഏപ്രില്‍ 11ന് ആയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍ എത്തിയത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ഒപ്പം മികച്ച കളക്ഷനും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50കോടിയിലേക്ക് വൈകാതെ ചിത്രം എത്തുമെന്നാണ് വിവരം. ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ട് പ്രകാരം മികച്ച ബുക്കിംഗ് നടക്കുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios