ഗായകനാണെന്നും തെളിയിച്ച് വീഡിയോ പങ്കുവെച്ച് സീരിയല്‍ നടൻ നലീഫ് ജിയ.

മലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയ മികവുകൊണ്ട് മാത്രം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ് ജിയ. 'മൗനരാഗം' എന്ന ഒരൊറ്റ സീരിയലിലൂടെയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 500ലധികം എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി 'കല്യാണി'യുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. താൻ നല്ലൊരു ഗായകനും കൂടിയാണെന്ന് പ്രേക്ഷകരെ അറിയിക്കുകയാണ് നലീഫ്. ഒരു ശ്രമം എന്ന് പറഞ്ഞാണ് പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചത്. 'വാ വാത്തി' എന്ന് തുടങ്ങുന്ന ഒരു പാട്ടാണ് നലീഫ് പാടുന്നത്. താരങ്ങളടക്കം ഒട്ടേറെ ആരാധകരാണ് നലീഫിന്റെ പാട്ടിന് പ്രതികരണം അറിയിച്ച് എത്തുന്നത്. ഇനിയും പാടണമെന്നാണ് ആരാധകർക്ക് പറയാനുള്ളത്.

View post on Instagram

ഓഡീഷൻ വഴിയാണ് 'മൗനരാ​ഗ'ത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമൊക്കെ ഭാഷ വലിയ പ്രശ്‍നയിരുന്നെന്ന് നലീഫ് നേരത്തെ പറഞ്ഞിരുന്നു. 'കിരണാ'യി തന്നെയാണ് എല്ലാവരും തന്നെ കാണുന്നതെന്നാണ് നലീഫ് പറയാറുള്ളത്. സിനിമ തന്നെയാണ് ലക്ഷ്യമെന്നും വൈകാതെ തന്നെ സിനിമയിൽ കാണമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ നലീഫ് തമിഴ്‍നാട്ടുകാരനാണ്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ ആണ് 'മൗനരാഗം' പരമ്പര സംവിധാനം ചെയ്യുന്നത്. പരമ്പരയിൽ 'കല്യാണി' ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

'കിരണി'ന്റെയും 'കല്യാണി'യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്.

Read More: 'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ