ചിത്രത്തിന്റെ പേര് ചോര്‍ന്നതില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകാന്ത് ഒഡേലയും.

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നാനി. ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിലുള്ള നാനി ചിത്രത്തിന്റെ പേര് അടുത്തിടെ പ്രഖ്യാപിച്ചത് ചര്‍ച്ചയായിരുന്നു. ദ പാരഡൈസെന്നാണ് ചിത്രത്തിന് പേരിട്ടത്. പ്രഖ്യാപനത്തിനു മുന്നേ ചിത്രത്തിന്റെ പേര് ചോര്‍ന്ന സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്രീകാന്ത് ഒഡേല.

ദ പാരഡൈസിന്റെ സഹ സംവിധായകരെ പഴിക്കുന്നത് നിര്‍ത്തണമെന്നാണ് ശ്രീകാന്ത് ഒഡേല. തിരക്കഥാകൃത്തുക്കളെയും അല്ലെങ്കില്‍ സംവിധായകരെയോ ഒരിക്കലും പഴിക്കരുത്. അവര്‍ ഭാവിയില്‍ ഒരു മികച്ച ചലച്ചിത്ര പ്രവര്‍ത്തകരാകും. നിസ്വാര്‍ഥമായ സംഭാവനകള്‍ സിനിമകള്‍ക്ക് നല്‍കുന്നവരാണ് അവര്‍. അവര്‍ ബഹുമാനം അര്‍ഹിക്കുന്ന ആളാണ്. ദ പാരഡൈസിന്റെ പേര് ചോര്‍ത്തിയവര്‍ ആര് എന്ന് എനിക്ക് ബോധ്യം ഉണ്ട്. ചോര്‍ത്തിയ ആള്‍ക്കാര്‍ ടീമിലുള്ളവര്‍ അല്ലെന്നും പറയുന്നു ശ്രീകാന്ത് ഒഡേല.

ദസറയെന്ന ഹിറ്റിന് ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല' എന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിക്കുന്നു.

ദസറ എന്ന ചിത്രത്തിലൂടെ നേരത്തെ അവാര്‍ഡും ലഭിച്ചിരുന്നു. നാനിക്ക് പുതുതായി ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമിയാണ് ദസറയിലെ പ്രകടന മികവിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. നേരത്തെ സൈമ അവാര്‍ഡും തെലുങ്ക് താരത്തിന് ലഭിച്ചിരുന്നു. ദസറ പ്രദര്‍ശനത്തിന് എത്തിയപ്പോഴും യുവ താരത്തിന് വലിയ പ്രശംസ ലഭിച്ചതിനും വലിയ വാര്‍ത്താ പ്രാധാന്യമുണ്ടായി.

Read More: 'എന്നെ ആ പിശാച് ആക്രമിക്കുന്നു, രക്ഷിക്കാൻ വന്നത് പൃഥ്വിരാജും മോഹൻലാലും', സ്വപ്‍നത്തെ കുറിച്ച് നവ്യാ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക