നാനി നായകനായി വേഷമിടുന്ന പുതിയ ചിത്രം ഹായ് നാന്നായിലെ ഗാനം പുറത്തുവിട്ടു. 

നാനി നായകനായി വേഷമിടുന്ന ചിത്രമാണ് ഹായ് നാന്നാ. 'ഹായ് നാനാ'യിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഹിഷാം അബ്‍ദുള്‍ വഹാബാണ് നാനിയുടെ ചിത്രത്തിനായി ഗാജു ബൊമ്മ എന്ന ഗാനം പാടിയിരിക്കുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഷൊര്യുവാണ് ഹായ് നാന്നായുടെ സംവിധാനം. തിരക്കഥ എഴുതുന്നതും ഷൊര്യൂവ് ആണ്. 'സീതാ രാമം' എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാള്‍ താക്കൂര്‍ നാനിയുടെ നായികയാകുന്നു എന്ന പ്രത്യകത ഉള്ളതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന 'ഹായ് നാന്നാ'. നാനിയും മൃണാള്‍ താക്കാറും ഒന്നിക്കുന്ന ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് നിര്‍വഹിക്കുന്നത്

നാനിയുടേതായി 'ദസറ' എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ നാനി അവതരിപ്പിച്ചത് 'ധരണി'യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല'യെന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒധേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു.

സംവിധായകൻ ശ്രീകാന്ത് ഒധേലയാണ് തിരക്കഥയെഴുതിയതും. ദസറ വിജയമായി മാറി. ആഗോളതലത്തില്‍ നാനിയുടെ ദസറ 100 കോടി ക്ലബില്‍ ഇടം നേടുകയും വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. നാനിയുടെ പ്രകടനം പ്രശംസിക്കപ്പെടുകയും ചെയ്‍തു,

Read More: കൊടുങ്കാറ്റായി മാറിയ കണ്ണൂര്‍ സ്‍ക്വാഡ്, കളക്ഷനില്‍ മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക