പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയുടെ അപ്‍ഡേറ്റിന്റെ ആവേശത്തില്‍ ആരാധകര്‍.

പ്രഭാസ് നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. ഹോളിവുഡ് ലെവലിലുള്ള ഒരു വമ്പൻ സിനിമയായിരിക്കും പ്രഭാസ് നായകനാകുന്ന കല്‍ക്കി 2989 എഡി എന്നും പ്രഭാസ് എപ്പോഴും അങ്ങനെയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നും റാണ് ദഗുബാട്ടി വ്യക്തമാക്കി.ഇതും വലിയ ഹൈപ്പുണ്ടാക്കിയിട്ടുണ്ട്. തെലുങ്കില്‍ മിനിമം ഗ്യാരണ്ടിയുള്ള യുവ താരം നാനി കൃപാചാര്യ എന്ന ഒരു വേഷത്തില്‍ കല്‍ക്കി 2898 എഡിയില്‍ ഉണ്ടാകും എന്നാണ് ടോളിവുഡ് ഡോട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കല്‍ക്കി 2898 എഡി എന്നതിനാല്‍ പ്രഭാസ് ചിത്രത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്നു.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക എന്നുമാണ് റിപ്പോര്ട്ട്. 2024 മെയ്‍ലായിരിക്കും റിലീസ്.

പ്രഭാസ് നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ പേര് അടുത്തിടെ പ്രഖ്യാപിച്ചതും ആരാധകരെ ആവേശഭരിതരാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇനി പ്രഭാസ് രാജാസാബ് എന്ന ചിത്രത്തിലാകും നായകനാകുക. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. പ്രഭാസ് നായകനാകുന്ന ഹൊറര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക എസ് തമനാണ്.

Read More: മമ്മൂട്ടി പത്താമത്, ഒന്നാമൻ മോഹൻലാലുമല്ല, കളക്ഷൻ റെക്കോര്‍ഡുകളില്‍ നിന്ന് പുറത്തായി ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക