മലയാളത്തിന് പുറമെ തെലുങ്കിലും റിലീസ് ചെയ്ത ചിത്രം ഇവിടെ നിന്നും 4.13 കോടി രൂപ നേടിയിട്ടുണ്ട്. 

ണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെൻ. പിന്നീട് ചെറും വലുതുമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളായി വളർന്നു. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട പ്രേമലുവിനെ പ്രശംസിച്ച് രാജമൗലി വരെ രം​ഗത്ത് എത്തിയിരുന്നു. 

നസ്ലെന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ആലപ്പുഴ ജിംഖാനയാണ്. വിഷു റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഏറെ ശ്രദ്ധനേടി. ഒപ്പം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ബസൂക്ക ബേസിൽ ജോസഫ് പടം മരണമാസ് തുടങ്ങിയവയെ പിന്നിലാക്കി വിഷു വിന്നറാവുകയും ചെയ്തു ആലപ്പുഴ ജിംഖാന. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം തുടരും എന്ന മോഹൻലാൽ ചിത്രം വന്നിട്ടും ഭേദപ്പെട്ട കളക്ഷൻ നേടി. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 70 കോടിയോളമാണ് ഇതുവരെ ആലപ്പുഴ ജിംഖാന നേടിയ കളക്ഷൻ. 

റിലീസ് ചെയ്ത് ഒരു മാസം ആയതിനിടെ ആലപ്പുഴ ജിംഖാനയുടെ ഒടിടി റിലീസ് വിവരങ്ങളും പുറത്തുവരികയാണ്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ചിത്രം ഈ മാസം പകുതിയോടെ ഒടിടി സ്ട്രീമിങ്ങിന് എത്തും. ജിയോ ഹോർട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ വരേണ്ടിയിരിക്കുന്നു. 

ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന. ലുക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും റിലീസ് ചെയ്ത ചിത്രം ഇവിടെ നിന്നും 4.13 കോടി രൂപ നേടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..