പരുക്കേറ്റ് വിശ്രമത്തില്‍, കൗതുകം നിറയ്‍ക്കുന്ന വീഡിയോയുമായി യുവ നടൻ
കൈക്ക് പരുക്കേറ്റ യുവ താരത്തിന്റെ വീഡിയോ പ്രചോദനമായിരിക്കുകയാണ്.
തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് നവീൻ പൊലിഷെട്ടി. തനിക്ക് പരുക്കേറ്റെന്ന് അടുത്തിടെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു നടൻ നവീൻ പൊലിഷെട്ടി. എന്നാല്‍ നവീൻ പൊലിഷെട്ടി സംഭവിച്ചത് എന്താണ് എന്ന് വ്യക്തമാക്കാൻ തയ്യാറാകുകയും ചെയ്‍തിരുന്നില്ല. ഇപ്പോള്‍ രസകരമായ ഒരു വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കി മാറ്റുന്നത്.
കൈ ബാൻഡേജ് കെട്ടിയ നിലയിലാണ്. സിനിമകളിലെ ചില മാസ് രംഗങ്ങള്‍ താരം കാണുകയാണ്. തനിക്ക് കൈ ഉയര്‍ത്താൻ കഴിയുന്നില്ലെന്ന് താരം മനസ്സിലാക്കുന്നു. എന്നാല്‍ എല്ലാം തമാശയായി എടുക്കുന്നു. നടൻ നവീൻ പൊലിഷെട്ടി ആ വീഡിയോയില്‍ ഉദ്ദേശിക്കുന്നതും അതാണ്. പ്രശ്‍നങ്ങള്‍ നേരിടുന്നതിന് തമാശ നല്ലതാണെന്ന് വീഡിയോയില്‍ എഴുതിയിട്ടുമുണ്ട്. നിങ്ങളെ ചിരിപ്പിക്കുന്നതില്‍ ഞാൻ സന്തോഷിക്കുന്നു, സിനിമയില്‍ പെട്ടെന്ന് കാണാം എന്നും പ്രേക്ഷകരോട് പറയുകയാണ് നടൻ.
നവീൻ പൊലിഷെട്ടി നായകനായി വന്നത് ഒടുവില്‍ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയാണ്. അനുഷ്‍ക ഷെട്ടിയാണ് നായികയെന്നതിനാല്‍ ചിത്രം വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തിരുന്നു. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമ കോമഡിക്കും പ്രാധാന്യം നല്‍കിയ ഒന്നായിരുന്നു. നവീൻ പൊലിഷെട്ടിയുടെയും അനുഷ്‍കയുടെയും കെമിസ്‍ട്രി ചിത്രത്തില്‍ വര്‍ക്കായിരിക്കുന്നുവെന്നായിരുന്നു അഭിപ്രായങ്ങള്‍.
സംവിധാനം നിര്‍വഹിച്ചത് മഹേഷ് ബാബുവായിരുന്നു. അനുഷ്‍ക ഷെട്ടി നായികയായെത്തിയപ്പോള്‍ 50 കോടി ക്ലബിലുമെത്തിയിരുന്നു എന്നാണ് ആഗോളതലത്തിലെ ആകെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിച്ചത് . ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. അനുഷ്‍ക ഷെട്ടി നായികയായ ചിത്രത്തിന്റെ സംഗീതം രാധനാണ് നിര്‍വഹിച്ചത്. ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷൻസാണ്. അനുഷ്‍ക ഷെട്ടി നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രം എന്നതായിരുന്നു പ്രധാന ഒരു ആകര്‍ഷണ. അനുഷ്‍ക ഷെട്ടി നായികയായി വന്നപ്പോഴും ചിത്രത്തില്‍ നായകൻ നവീൻ പൊലിഷെട്ടിക്ക് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു.
Read More: ഇന്ത്യൻ 2 ശരിക്കും നേടിയത് എത്ര?, ഒടിടി റിലീസ് പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക