Asianet News MalayalamAsianet News Malayalam

ഇന്ത്യൻ 2 ശരിക്കും നേടിയത് എത്ര?, ഒടിടി റിലീസ് പ്രഖ്യാപിച്ചു

കമല്‍ഹാസൻ നായകനായ ഇന്ത്യൻ 2 ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Kamal Haasan Indian 2 ott release update hrk
Author
First Published Aug 4, 2024, 12:15 PM IST | Last Updated Aug 4, 2024, 12:15 PM IST

കമല്‍ഹാസൻ നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഇന്ത്യൻ 2. പ്രതീക്ഷയ്‍ക്കൊത്ത വിജയം നേടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ആഗോളതലത്തില്‍ നിന്ന് ആകെ 148.78 കോടിയാണ് ഇന്ത്യൻ രണ്ട് നേടിയെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനായ ഇന്ത്യൻ 2വിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

നെറ്റ്ഫ്ലിക്സിലൂടെയാണ് കമല്‍ഹാസന്റെ ഇന്ത്യൻ 2 ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഒമ്പതിനാണ് കമല്‍ഹാസൻ ചിത്രം ഒടിടിയില്‍ എത്തുക. ഇന്ത്യൻ 2 അര്‍ഹിക്കുന്ന തരത്തില്‍ കളക്ഷൻ പ്രതിഫലിച്ചില്ലെങ്കിലും കമല്‍ഹാസൻ സേനാപതിയായെത്തിയതിനാല്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. റിലീസിനേ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും ഇങ്ങനെ കളക്ഷൻ നേടിയത് ആശ്വാസകരമാണ്.

സംവിധാനം നിര്‍വഹിച്ചത് എസ് ഷങ്കറായിരുന്നു. ഇന്ത്യൻ താത്തയായി നിറഞ്ഞാടുകയായിരുന്നു കമല്‍ഹാസൻ ചിത്രത്തില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യനായി വീണ്ടുമെത്തിയപ്പോഴും ആ ഊര്‍ജ്ജസ്വലത താരത്തിന് കാത്തുസൂക്ഷിക്കാനായി. പല മേക്കോവറുകളില്‍ എത്തിയും കമല്‍ഹാസൻ ചിത്രത്തില്‍ അമ്പരപ്പിച്ചു എന്നാണ് പ്രതികരങ്ങള്‍ സൂചിപ്പിച്ചത്.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇന്ത്യൻ 2 എത്തിയപ്പോഴും സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും ആണ്.

Read More: അത്ഭുതപ്പെടുത്തി രായൻ, കേരളത്തില്‍ നിന്ന് ഒരാഴ്‍ച നേടിയതിന്റെ കണക്കുകള്‍<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios