തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയാണ് നയൻതാര. പക്ഷേ നയൻതാര അങ്ങനെ അഭിമുഖങ്ങളിലൊന്നും വരാറില്ലായിരുന്നു. എന്നാല്‍ ഏറെക്കാലത്തിനു ശേഷം നയൻതാര വോഗ് മാസികയുടെ പ്രത്യേക പതിപ്പില്‍ അഭിമുഖം നല്‍കി. നയൻതാരയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

തകര്‍പ്പൻ സ്റ്റൈലിഷായിട്ടാണ് നയൻതാര വീഡിയോയിലുള്ളത്. ജയത്തില്‍ മതിറക്കുകയും അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്ന് നയൻതാര അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാൻ ആകുമോയെന്ന ഭയത്തിലാണ് താൻ എപ്പോഴും ജീവിക്കുന്നത് എന്നും നയൻതാര പറഞ്ഞു. ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡ്ഡി എന്ന സിനിമയാണ് നയൻതാര ഏറ്റവും ഒടുവില്‍ നായികയായി അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം.