'ഇതാദ്യം', ഭര്‍ത്താവായ വിഘ്‍നേശ് ശിവനെ കുറിച്ച് നയൻതാരയുടെ വാക്കുകള്‍
ഇതാദ്യമായിട്ടാണ് നടി നയൻതാര ഇങ്ങനെയെഴുതി രംഗത്ത് എത്തുന്നത്.

സാമൂഹ്യ മാധ്യമത്തില്‍ ഒട്ടും സജീവമല്ലാത്ത താരമായിരുന്നു നയൻതാര. അടുത്തിടെയാണ് നയൻതാര ഇൻസ്റ്റാഗ്രാമില്‍ എത്തിയത്. ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ എണ്ണത്തില്‍ മമ്മൂട്ടിയെ താരം പിന്നിലാക്കിയിരുന്നു. വിഘ്‍നേശ് ശിവന്റെ പിറന്നാളിന് നയൻതാര ആദ്യമായി ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
എനിക്ക് ഒരുപാട് എഴുതാനുണ്ട് എനന് പറഞ്ഞാണ് നയൻതാരയുടെ കുറിപ്പ്. തുടങ്ങിയാല്‍ എനിക്ക് കുറച്ച് വാക്കുകളില്‍ നിര്‍ത്താൻ കഴിയും എന്ന് തോന്നുന്നില്ല. എന്നില്‍ ചൊരിയുന്ന സ്‍നേഹത്തിന് നന്ദിയുണ്ട്. നമ്മുടെ ബന്ധത്തിന് നല്‍കുന്ന ആദരവില്‍ തനിക്ക് നന്ദിയുണ്ട്. നിന്നെപ്പോലൊരാളില്ല. നന്ദിയുണ്ട് എന്റെ ജീവിതത്തിലേക്ക് വന്നതിന്. സ്വപ്‍നതുല്യവും അര്‍ഥഭരിതവും മനോഹരവുമാക്കിയതിനെന്നും താരം ഭര്‍ത്താവായ വിഘ്‍നേശ് ശിവന്റ പിറന്നാളിന് എഴുതിയിരിക്കുന്നു.
നയൻതാരയുടേതായി ഇരൈവൻ എന്ന ഒരു ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ജയം രവിയാണ് ഇരൈവൻ എന്ന ചിത്രത്തില്‍ നയൻതാരയുടെ നായകനാകുന്നത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടാകും. യുവൻ ശങ്കര്‍ രാജയാണ് സംഗീതത്തിലുള്ള ചിത്രത്തിലെ ഒരു ഗാനം സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ആലപിച്ചത് അടുത്തിടെ പുറത്തുവിട്ടത് ഹിറ്റായി മാറിയിരുന്നു.
ഒരു പ്രണയ ഗാനമായിരുന്നു ഇരൈവൻ സിനിമയിലേതായി പുറത്തുവിട്ടത്. പലതവണ മാറ്റിവച്ചെങ്കിലും നയൻതാരയുടെ ഇരൈവൻ സിനിമ സെപ്‍റ്റംബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക