മാർച്ചിൽ പാക്കപ്പായ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‌. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ നിവിൻ പോളി ചിത്രമാണ് 'പടവെട്ട്'. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നടൻ സണ്ണി വെയ്ൻ ആണ്. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നിർമിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്. അദിതി ബാലനാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ മാർച്ചിൽ പാക്കപ്പായ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‌. 

ചിത്രത്തിന്റെ ടീസർ നാളെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നാളെ രാത്രി 7.30നാകും ടീസർ റിലീസ്. നിരവധി പേരാണ് പുതിയ അപ്ഡേറ്റ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്യാറിയിൽ നിന്നും നിരവധി ആളുകൾ നടന്നു നീങ്ങുന്ന വിഷ്വലാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവർക്കൊപ്പം ഒരു സുപ്രധാനവേഷത്തിൽ മഞ്ജു വാര്യരുമുണ്ട്. ​ഗോവിന്ദ്‌ വസന്തയാണ് സം​ഗീതം. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ഇതിനിടയിൽ ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പടവെട്ട് റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്. സംവിധായകനില്‍ നിന്നു നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ശാരീരികവും മാനസികവുമായ ചൂഷണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അതിക്രമത്തിന് ഇരയായ യുവതി രംഗത്തെത്തിയിരുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി പ്രതികരിച്ചിരുന്നത്. 

ബോക്സ് ഓഫീസ് തൂഫാനാക്കി ദുൽഖർ; 'സീതാ രാമം' ഹിന്ദിക്കായി കാത്തിരിക്കുന്നുവെന്ന് കങ്കണ

അതേസമയം, നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. പക്കാ കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിതരം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. 
സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.