ഹിച്കോക്കിന്‍റെ 'സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി'ല്‍ പട്രീഷ്യ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു

മുതിര്‍ന്ന ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് (93) അന്തരിച്ചു. മണ്‍മറഞ്ഞ വിഖ്യാത സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ മകളാണ്. ഹിച്കോക്കിന്‍റെ 1951 ചിത്രം 'സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി'ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലിഫോര്‍ണിയയിലെ തൗസന്‍റ് ഓക്സില്‍ തിങ്കളാഴ്ചയാണ് മരണം. 

Scroll to load tweet…

ഹിച്കോക്കിന്‍റെ തന്നെ 'സ്റ്റേജ് ഫ്രൈറ്റ്' (1950) ആണ് പട്രീഷ്യയുടെ ആദ്യ സിനിമ. ചബ്ബി ബാനിസ്റ്റര്‍ എന്ന വിദ്യാര്‍ഥിയുടെ വേഷത്തിലായിരുന്നു അതില്‍. ഹിച്കോക്കിന്‍റെ തന്നെ സൈക്കോ, സബോട്ടാഷ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്‍റ്മെന്‍റ്സ് എന്നീ ചിത്രങ്ങളിലും സസ്‍പെന്‍സ് ആന്‍ഡ് സസ്‍പീഷ്യന്‍ തുടങ്ങിയ ടെലിവിഷന്‍ സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടിലെ പഠനത്തിനു ശേഷമാണ് അഭിനയമേഖലയിലേക്ക് എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona