രാഷ്‍ട്രീയ നേതാവുമായ വിജയകാന്ത് ചെന്നൈ ആശുപത്രിയില്‍ ചികിത്സയില്‍. 

രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. വിജയകാന്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വിജയകാന്തിനെ ചികിത്സയ്‍ക്കായി ചെന്നൈയിലാണ് ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് താരത്തിന്റെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പതിവ് പരിശോധനങ്ങള്‍ക്കായാണ് നടൻ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിട്ടുണ്ട്. വൈകാതെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. നടൻ വിജയകാന്തിന്റെ ചികിത്സയ്‍ക്കായി ചെന്നൈയില്‍ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതി മെച്ചമാണ് എന്ന് തമിഴ്‍നാട് ആരോഗ്യമന്ത്രി സുബ്രഹ്‍മണ്യൻ വ്യക്തമാക്കിയിട്ടുണ്ട്.

വിജയകാന്ത് ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയാണ് നടനായത്. വില്ലനായിട്ടായിരുന്നു വിജയകാന്ത് വേഷമിട്ടത്. വിജയകാന്ത് ഇനിക്കും ഇളമൈയില്‍ അരുണെന്ന കഥാപാത്രമായിട്ടാണ് വേഷമിട്ടത്. സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെയാണ് വിജയകാന്ത് നായകനായി ഉയര്‍ന്ന്ത്. ഹിന്ദിയിലും മലയാളത്തിലുമടക്കും വിജയകാന്ത് നായകനായ സിനിമ റീമേക്ക് ചെയ്യപ്പെട്ടു. ക്യാപ്റ്റൻ എന്ന പേരിലാണ് വിജയകാന്ത് സിനിമാ ലോകത്തും അറിയപ്പെട്ടിരുന്നത്.

ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ തുടങ്ങിയവയ്‍ക്ക് പുറമേ വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ എന്നിവയിലും വേഷമിട്ട വിജയകാന്ത് ഡിഎംഡികെയുടെ സ്ഥാപകനാണ്. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും താരത്തിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പ് നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്‍തു.

Read More: ആ ചരിത്ര പുരുഷനായി ഹിറ്റ് സംവിധായകൻ എത്തിയപ്പോള്‍ ശബ്‍ദം ബിജു മേനോന്റേത്, അപൂര്‍വ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക