സിതാര എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമിത ബൈജു, രവീണ ടണ്ഡൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

തെലുങ്കിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകനായി എത്തുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആളാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വമ്പൻ തുകയ്ക്കാണ് സ്ട്രീമിങ് അവകാശം വിറ്റുപോയതെന്നും റിപ്പോർട്ടുകളുണ്ട്.

ഫോര്‍ഡ്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. ജി വി പ്രകാശ് കുമാര്‍ സം​ഗീത സംവിധായകനും. നവീന്‍ നൂലിയാണ് എഡിറ്റര്‍. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണ്. അതിനാല്‍ത്തന്നെ സൂര്യ 46 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. മെയ് 19 ന് ആയിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി പഴനി മുരുക ക്ഷേത്രത്തില്‍ സൂര്യയും വെങ്കി അറ്റ്ലൂരിയും അടക്കമുള്ളവര്‍ ദര്‍ശനം നടത്തിയിരുന്നു.

ആർജെ ബാലാജി സൂര്യയെ നായകനാക്കി ഒരുക്കുന്ന കറുപ്പ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൃഷയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, നാട്ടി സുബ്രമണ്യം,സ്വാസിക, ശിവദ, അനഘ രവി, യോഗി ബാബു തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ, ശിവ സംവിധാനം ചെയ്ത കങ്കുവ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയങ്ങളായിരുന്നു.

YouTube video player