പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രം സലാറിന്റെ അപ്‍ഡേറ്റ് പുറത്ത്.

സലാറിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. പ്രഭാസ് നായകനായ പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന സലാറിന്റെ പ്രമോഷണ്‍ എപ്പോഴായിരിക്കും ആരംഭിക്കുക എന്ന അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസിന്റെ സലാറിനറെ പ്രമോഷണ്‍ ദീപാവലിക്ക് ശേഷമായിരിക്കും എന്നാണ് വ്യക്തമായിരിക്കുന്നത്.

ദീപാവലി പ്രമാണിച്ച് സലാറിന്റെ ഇൻട്രൊഡക്ഷൻ ടീസര്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സലാറിന്റെ നിര്‍മാതാക്കളായ ഹൊംബാള ഫിലിംസിന്റെ സഹ സ്ഥാപകൻ ചാലുവെ ഗൗഡ ആ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്. ദീപാവലിക്കായി ഒന്നും പ്രത്യേകമായി ഉണ്ടാകില്ല. നിലവില്‍ പുതുതായി ഒന്നുമില്ല, ദീപാവലിക്ക് ശേഷമാണ് പ്രഭാസ് നായകനായ സലാറിന്റെ പ്രമോഷൻ ആരംഭിക്കുക എന്നും ഒരു സിനിമാ മാധ്യമത്തോട് ചാലുവെ ഗൗഡ വ്യക്തമാക്കി.

അഭിമുഖങ്ങളും പൊതു ചടങ്ങുകളുമൊക്കെ പ്രഭാസ് ചിത്രത്തിന്റെ പ്രമോഷനായി ആലോചിക്കുന്നുണ്ട്. എന്തായാലും അവയൊക്കെ ഡിസംബര്‍ ഒന്നിന് ശേഷമാകും തീരുമാനമാകുക. അപ്പോഴാണ് പ്രശാന്ത് നീലും ചേരുക. അഭിമുഖങ്ങള്‍ക്കും മറ്റ് പ്രമോഷനും മുന്നായി ട്രെയിലര്‍ പുറത്തുവിടും എന്നും ചാലുവെ ഗൗഡ വ്യക്തമാക്കി.

പ്രഭാസ് നായകനാകുന്ന സലാറിന്റെ ട്രെയിലര്‍ താരത്തിന്റെ ജന്മദിനത്തില്‍ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല. എന്നാല്‍ വൻ പ്രമോഷണാണ് പ്രഭാസ് ചിത്രത്തിന് ആലോചിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. യാഷിന്റെ കെജിഎഫി'ന്റെ ലെവലില്‍ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ സലാര്‍ ഒരുക്കുമ്പോള്‍ വൻ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നും 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്നും ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു.

Read More: ലിയോയില്‍ ത്രസിപ്പിച്ച കാര്‍ ചേയ്‍സിംഗ് രംഗത്തിന് പിന്നില്‍, രഹസ്യം വെളിപ്പെടുത്തി അൻപറിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക