Asianet News MalayalamAsianet News Malayalam

'ലിയോ'യെ മറികടക്കുമോ 'സലാർ'? ബോക്സ്‌ ഓഫീസ് വെട്ടിപിടിക്കാൻ പ്രഭാസും പൃഥ്വിയും നാളെ മുതൽ

പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിൽ എത്തിക്കുന്നത്.

actor prabhas and prithviraj movie salaar release tomorrow 22-12-2023 prashanth neel nrn
Author
First Published Dec 21, 2023, 7:57 AM IST

പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'സലാർ' നാളെ (ഡിസംബർ 22)തിയേറ്ററുകളിൽ എത്തും. പ്രഭാസ് - പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 5 ഭാഷകളിലായി(തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ )ഒരുങ്ങുന്ന ചിത്രം, ഇന്ത്യൻ സിനിമ ലോകം ഈ വർഷം കാത്തിരിക്കുന്നതിൽ ഏറ്റവും പ്രതീക്ഷ ഉള്ള ചിത്രമാണ്. കെജിഎഫിന് ശേഷം പാൻ ഇന്ത്യൻ തലത്തിൽ  ഇത്രത്തോളം പ്രേക്ഷക പ്രീതി നേടിയ ചിത്രം വേറെ ഒന്നില്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

ഇതിനോടകം പുതിയതായി ഇറങ്ങിയ ട്രെയിലറിൽ തീപാറുന്ന രംഗങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു പുതു ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ഹോളിവുഡ് ഫിലിംസിനെ വെല്ലും വിധം മേക്കിങ് ഉള്ള ഈ ചിത്രം ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ തീർക്കും എന്നുള്ളതാണ് എല്ലാരും ഉറ്റു നോക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ  വലിയ പ്രോജക്റ്റ് കൂടിയാണ് സലാർ. വിജയ് കിരഗാണ്ടർ, കെ വി രാമ റാവു ചേർന്നാണ് സലാർ നിർമ്മിക്കുന്നത്.

റിബൽ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന സലാറിൽ മലയാളികളുടെ പ്രിയ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 

'ഇരുമ്പാണി തട്ടി മുളയാണി..'; ചന്തുവാകാൻ മമ്മൂട്ടിയുടെ നിശബ്ദ പഠനം: വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിൽ എത്തിക്കുന്നത്. ഛായാഗ്രഹണം - ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ. - മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. നിലവിൽ 148 കോടി നേടിയ വിജയ് ചിത്രം ലിയോ ആണ് ഇന്ത്യൻ സിനിമയിൽ തന്നെ ഓപ്പണിം​ഗ് ഡേയിൽ ഒന്നാമത്. ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം 150 കോടിയാണ് സലാർ ആദ്യദിനം നേടുക എന്നാണ്. അങ്ങനെയെങ്കിൽ പ്രഭാസ് ചിത്രം ഇന്ത്യൻ സിനിമയിൽ പുത്തൻ റെക്കോർഡ് രചിക്കുമെന്ന് ഉറപ്പാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios