ഹൊറർ-ഫാന്‍റസി ജോണറിലൊരുങ്ങുന്ന രാജാസാബ്. 

ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ കരിയറിൽ വൻ മാറ്റം ലഭിച്ച നടനാണ് പ്രഭാസ്. തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായി ഉയർന്ന് നിൽക്കുന്ന പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്നത് രാജാസാബ് എന്ന സിനിമയാണ്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം കോമഡി കൂടി കൈകാര്യം ചെയ്യുന്നുണ്ട് താരം. ഡിസംബറിൽ തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന ചിത്രമിതാ പുതിയ റെക്കോർഡ് ഇട്ടിരിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹൊറർ-ഫാന്‍റസി ജോണറിലൊരുങ്ങുന്ന രാജാസാബിന്റെ ഏറെ കൗതുകമുണർത്തുന്ന ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ ടീസറാണ് പുത്തൻ റെക്കോർഡ് ഇട്ടിരിക്കുന്നതും. ആദ്യ 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഏഴാമത്തെ ടീസറായി മാറിയിരിക്കുകയാണ് രാജാസാബിന്റേത്. കോയ്മോയ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനിമൽ(900കോടി കളക്ഷന്‍), ഫൈറ്റർ, മെയ്ദാൻ തുടങ്ങിയ ബോളിവുഡ് പടങ്ങളെ പിന്നിലാക്കിയാണ് രാജാസാബ് ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ച് ഭാഷകളിലായിരുന്നു ടീസർ റിലീസ് ചെയ്തത്. അവയുടെ ഇരുപത്തി നാല് മണിക്കൂറിലെ കാഴ്ചക്കാർ ഇങ്ങനെ;

തെലുങ്ക്: 14 മില്യൺ

ഹിന്ദി: 10 മില്യൺ

തമിഴ്: 2.8 മില്യൺ

മലയാളം: 2.3 മില്യൺ

കന്നഡ: 2.2 മില്യൺ

24 മണിക്കൂറിനുള്ളിൽ യുട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട ടീസർ

  • സലാർ: 83 മില്യൺ
  • ആദിപുരുഷ്: 68.96 മില്യൺ
  • കെജിഎഫ് ചാപ്റ്റർ 2: 68.83 മില്യൺ
  • രാധേ ശ്യാം: 42.66 മില്യൺ
  • പുഷ്പ 2: 39.36 മില്യൺ
  • ഡങ്കി: 36.8 മില്യൺ
  • രാജാസാബ്: 31.3 മില്യൺ
  • മെയ്ദാൻ: 29.5 മില്യൺ
  • ഫൈറ്റർ: 23.1 മില്യൺ
  • അനിമൽ: 22.6 മില്യൺ

The RajaSaab Malayalam Teaser | Prabhas | Maruthi | Thaman | TG Vishwa Prasad | PMF | Dec 5 2025

മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജാസാബ്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്