ചിത്രം ഏപ്രിൽ 11ന് റംസാൻ - വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

2022ൽ റിലീസ് ചെയ്ത് കേരളമൊട്ടാകെ വലിയ തരം​ഗമായി മാറിയ സിനിമയാണ് ഹൃദയം. ഈ ചിത്രത്തിന്റെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷക ആവേശം വളരെ വലുതായിരുന്നു. ഒടുവിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 'വർഷങ്ങൾക്കു ശേഷം' ഒരുങ്ങി. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറിന് വൻ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. പ്രണവ് മോഹൻലാലിനെ കുറിച്ച് പ്രേക്ഷകർ പറഞ്ഞ കാര്യങ്ങളാണ് ഇക്കൂട്ടത്തിൽ പ്രധാനം. 

വിന്റേജ് ലുക്കിലുള്ള, രണ്ട് കാലഘട്ടങ്ങൾ പറയുന്നൊരു സിനിമയാകും വർഷങ്ങൾക്കു ശേഷം എന്നാണ് ടീസർ നൽകിയ സൂചന. ചിത്രത്തിലെ പ്രണവിന്റെ ചില പ്രകടനങ്ങൾ മോഹൻലാലിന് തുല്യമാണെന്നാണ് ഏവരും പറയുന്നത്. പ്രത്യേകിച്ച് ടീസറിൽ പ്രണവ് കള്ള് കുടിക്കുന്നൊരു സീനുണ്ട്. ഇത് അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ മോഹൻലാൽ ചെയ്യുന്നത് പോലെയാണ്, അതേ മാനറിസങ്ങൾ ആണ്, വിന്റേജ് ലാലേട്ടനെ കാണണേൽ ഇങ്ങോട്ട് നോക്കിയാൽ മതി എന്നിങ്ങനെയാണ് ഏവരും പറയുന്നത്. ഇതാരാ സാഗര്‍ കോട്ടപ്പുറം 2.0 ആണോന്ന് ചോദിക്കുന്നവരും ഉണ്ട്. 

പ്രണവിന്റെ കഥാപാത്രത്തെ പ്രശംസിക്കുന്നവർക്കൊപ്പം തന്നെ ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്. പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുകയാണ് എന്നാണ് ഇവരുടെ പക്ഷം. "പ്രണവ് വളരെ കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുന്നത് പോലെ തോന്നി", എന്നാണ് ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി മറുവശവും രം​ഗത്ത് എത്തി. 

"അയാളുടെ മാനറിസതിൽ സ്വന്തം അച്ഛൻ കയറി വരുന്നതിൽ എന്ത് അസ്വാഭാവികത..? അതൊക്കെ തോന്നൽ ആണ്.. ഒരേ ജീൻ ചില ബിഹേവിയർ ഒരേ പോലെ ആകും അല്ലാതെ പോസ്റ്റിൽ പറഞ്ഞത് പോലെ അല്ല, അതെന്തിനാ കഷ്ടപെടു മോഹൻലാലിനു പഠിക്കുന്നത്. അത് മോഹൻലാലിന്റെ മോൻ ആണ് അപ്പോ അപ്പന്റെ സ്വഭാവങൾ മോനും കാണും ഇതിപ്പോ പണ്ട് ഷമി തിലകനോട് ഒരു ആരാധകൻ ചോദിച്ചത് പോലെ ഉണ്ട്. തങ്ങൾക്കു തിലകന്റെ ആ അഭിനയരീതി ഉണ്ട് പല ഭാഗത്തും തിലകൻ ആയി തോന്നുന്നു. അതിനു ഷമി തിലകൻ കൊടുത്ത മറുപടി ഉണ്ട് കാരണം അത് എന്റെ അച്ഛൻ ആണ്", എന്നിങ്ങനെയാണ് ആ കമന്റുകൾ. 

Varshangalkku Shesham Teaser | Pranav,Dhyan,Kalyani,Nivin,Aju,Basil | Vineeth|Visakh|Amrit|Merryland എന്തായാലും വർഷങ്ങൾക്കു ശേഷം ടീസർ ഏവരും ഏറ്റെടുത്ത് കഴിഞ്ഞു എന്ന് ഉറപ്പാണ്. വിനീതിന്‍റെ മറ്റൊരു ഗംഭീര ചിത്രമാകും ഇതെന്നാണ് വിലയിരുത്തലുകള്‍. ചിത്രം ഏപ്രിൽ 11ന് റംസാൻ - വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

റിലീസ് ചെയ്തിട്ട് 8 വര്‍ഷം, ഇന്നും ആവേശമേറെ; വീണ്ടും 50ഓളം സ്ക്രീനുകളില്‍, ഹൗസ്ഫുള്‍ ഷോകളുമായി ആ ചിത്രം