Asianet News MalayalamAsianet News Malayalam

ഇത് വിലായത്ത് ബുദ്ധയിലെ 'ഡബിൾ മോഹനൻ', ക്യാരക്ടർ പോസ്റ്റർ എത്തി

അന്തരിച്ച സംവിധായകന്‍ സച്ചി അവശേഷിപ്പിച്ചു പോയ സ്വപ്ന ചിത്രമാണ് വിലായത്ത് ബുദ്ധ.

actor prithvi raj movie Vilayath Buddha movie character poster
Author
First Published Oct 16, 2022, 3:34 PM IST

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 

നവാഗതനായ ജയൻ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അസോസിയേറ്റ് ആയിരുന്നു ജയൻ നമ്പ്യാർ. നടി പ്രിയംവദാ കൃഷ്‍ണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ഒരു ത്രില്ലർ മൂവിയാണ് 'വിലായത്ത് ബുദ്ധ'. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന  ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്.

ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ 'പകിട' എന്ന സിനിമയ്ക്കു തിരക്കഥ ഒരുക്കിയ ആളാണ് രാജേഷ്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജേക്സ് ബിജോയ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. സംഗീതം - ജെയ്ക്ക് ബിജോയ്‍സ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - ബംഗ്ളാൻ, കോസ്റ്റ്യും ഡിസൈൻ സുജിത് സുധാകരൻ ആണ്. മേക്കപ്പ് - മനുമോഹൻ, ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ എന്നിവരാണ്. നിർമ്മാണ നിർവ്വഹണം അലക്സ് ഇ കുര്യൻ. ഉർവ്വശി തീയേറ്റേഴ്‍സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുക. പിആര്‍ഒ വാഴൂർ ജോസ്.

ബിഗ് സ്ക്രീന്‍ അനുഭവത്തിന് ക്ഷണിച്ച് 'കാളിയന്‍'; പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി അണിയറക്കാര്‍

Follow Us:
Download App:
  • android
  • ios