കാപ്പയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

ക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയായി. നടൻ പൃഥ്വിരാജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയിൽ പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കുവച്ചാണ് ഷെഡ്യൂൾ പൂർത്തിയായ വിവരം പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. സ്കോട്ലാന്റിൽ ആണ് അടുത്ത ഷൂട്ടിം​ഗ് നടക്കുക. 

കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താനും 'ബഡേ മിയാൻ ചോട്ടേ മിയാനി'ൽ ഭാ​ഗമാകുന്നുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചത്. ഒപ്പം ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. കബീർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്. ജാൻവി കപൂർ നായികയായി എത്തുന്നത്. 

പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത 'അയ്യ', അതുൽ സബർവാളിന്റെ 'ഔറംഗസേബ്', ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'നാം ശബാന' തുടങ്ങിയവയാണ് പൃഥ്വിരാജ് മുൻപ് അഭിനയിച്ച ഹിന്ദി സിനിമകൾ.

കാപ്പയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. ഇന്ദുഗോപന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡിസംബര്‍ 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 19 ന് ആയിരുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കുഞ്ചാക്കോ വില്ലനോ നായകനോ ? ത്രില്ലടിപ്പിച്ച് 'പകലും പാതിരാവും' ടീസർ