Asianet News MalayalamAsianet News Malayalam

'ഒറ്റക്ക് അടിച്ച് തന്നെടാ ഇവിടം വരെ എത്തിയത്'; മാസും ആക്ഷനും നിറച്ച് 'കാപ്പ' ടീസർ

പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. 

actor prithviraj movie kaapa teaser out now
Author
First Published Oct 16, 2022, 7:14 PM IST

പൃഥ്വിരാജ് നായകനായി എത്തുന്ന 'കാപ്പ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. 

അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 

ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു. 

‘നിങ്ങളോടൊപ്പമുളള ഈ യാത്ര എന്നും പ്രിയപ്പെട്ടത് ‘, പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഖലീഫ'  എന്നാണ് ചിത്രത്തിന്‍റെ പേര്.  ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരി​ഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഡിഒപി. ജേക്സ് ബിജോയിയുടേതാണ് സം​ഗീതം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. വിലായത്ത് ബുദ്ധ, സലാർ, കാപ്പ, കാളിയൻ, ആടുജീവിതം, എമ്പുരാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളും പൃഥ്വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios