Asianet News MalayalamAsianet News Malayalam

'ഈ അനുഭവം ആദ്യം, അതെല്ലാം എന്റെ ശബ്ദം'; സലാറിൽ 'വരദ'യായി കസറാൻ കച്ചകെട്ടി പൃഥ്വിരാജ്

ഡിസംബർ 22നാണ് സലാർ റിലീസ്. 

actor prithviraj sukumaran complete prabhas movie salaar dubbing release date, prashanth neel details inside nrn
Author
First Published Dec 10, 2023, 7:13 PM IST

തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് 'സലാർ'. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തു എന്നത് മലയാളികൾക്കും ആഘോഷമാണ്. വര്‍ദ്ധരാജ് മാന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ദേവ എന്ന വേഷത്തിലാണ് പ്രഭാസും എത്തുന്നത്. സലാർ റിലീസിന് ഒരുങ്ങുന്നതിനിടെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

സലാറിന്റെ ഡബ്ബിം​ഗ് പൂർത്തിയാക്കിയ വിവരമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വിവിധ ഭാ​ഷകളിൽ താൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഒരു സിനിമയില്‍ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഡിസംബർ 22നാണ് സലാർ റിലീസ്. 

"അങ്ങനെ സലാർ ഡബ്ബിം​ഗ് പൂർത്തിയാക്കി. കാലങ്ങളായി ഞാൻ വർക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങൾ സ്വന്തം ശബ്ദം നൽകാനുള്ള ഭാ​ഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണാൻ എത്തും", എന്നാണ് പൃഥ്വിരാജ് കുറിച്ചത്.  

'അതായിരുന്നു എന്‍റെ മനസില്‍, യാഷ് അങ്കിളിന്റെ പേര് തെറ്റി പോയതാ..'; പ്രതികരണവുമായി തീർത്ഥ

അതേസമയം, സലാറിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.  രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് ദൈര്‍ഘ്യം. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ആണ് ഏവരും സിനിമയ്ക്കായി കാത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് ഒടിടി സ്ട്രീമിംഗ് അവകാശം എന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios