സിംപിള്‍ ലുക്കില്‍ മനോഹരിയായി പുത്തൻ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയ വാര്യര്‍. സിനിമകള്‍ അധികം ചെയ്‍തില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലടക്കം സജീവമായി ഇടപെടുന്ന പ്രിയ വാര്യര്‍ മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ്. പ്രിയ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്യാറുണ്ട്. നടി പ്രിയ വാര്യര്‍ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്‍ത ചിത്രം '4 ഇയേഴ്‍സ്' ആണ് പ്രിയ വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. പ്രിയ വാര്യര്‍ക്കൊപ്പം സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്‍ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ കഴിഞ്ഞ 23 മുതല്‍ സ്‍ട്രീം ചെയ്യുന്നുമുണ്ട്.
ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഒരിടവേളക്ക് ശേഷം പ്രിയ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തിയ മലയാള ചിത്രം കൂടിയാണ് '4 ഇയേഴ്‍സ്'. രഞ്‍ജിത് ശങ്കറിന് പുറമേ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ എന്നിവരും ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചു.
സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്. മേക്കപ്പ് റോണക്സ് സേവ്യര്‍. സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വസ്ത്രാലങ്കാരം രമ്യ സുരേഷ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, ക്യാമറ അസിസ്റ്റന്‍റ് ഹുസൈൻ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽസ് സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.
Read More: മാസായി ചിരഞ്‍ജീവി, 'വാള്‍ട്ടര്‍ വീരയ്യ' ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്
