വിജയ്‌ക്കോ അജിത്തിനോ സൂര്യക്കോ നേടാനാകാത്തത്; ആ റെക്കോർഡും ഇനി രജനികാന്തിന്..!
നവംബർ 12ന് ചിത്രം ടെലിവിഷൻ പ്രീമിയറിന് എത്തിയിരുന്നു.

കേരളത്തിൽ ഉൾപ്പടെ തമിഴ് സിനിമകൾക്ക് വൻ ആരാധകരാണ് ഉള്ളത്. വിജയ്, സൂര്യ, അജിത്ത്, രജനികാന്ത് സിനിമകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തന്നെ അതിന് ഉദാഹരണമാണ്. അത്തരത്തിൽ സമീപകാലത്ത് റിലീസ് ചെയ്ത് വൻ പ്രേക്ഷക- നിരൂപക പ്രീതി നേടിയൊരു സിനിമയുണ്ട്. രജനികാന്ത് നായകനായി എത്തിയ ജയിലർ ആണത്. പറഞ്ഞ പ്രമേയം കൊണ്ടും താരപ്രഭ കൊണ്ടും പ്രശംസ നേടിയ ജയിലർ ഇപ്പോഴിതാ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
തിയറ്ററിൽ ആഘോഷമാക്കിയ ജയിലർ ഇത്തവണ ടെലിവഷനിൽ ആണ് നേട്ടെ കൊയ്തത്. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നവംബർ 12ന് ചിത്രം ടെലിവിഷൻ പ്രീമിയറിന് എത്തിയിരുന്നു. തമിവിൽ സൺ ടിവി, തെലുങ്കിൽ ജെമിനി ടിവി, കന്നഡയിൽ ഉദയ ടിവി, ഹിന്ദിയിൽ സ്റ്റാർ ഗോർഡ് എന്നീ ചാനലുകളിൽ ആണ് ജയിലർ പ്രീമിയറിന് എത്തിയത്. ഇതോടെ വിവിധ ഭാഷകളിൽ ഒരേസമയം ടെലിവിഷൻ പ്രീമിയർ നടത്തിയ ആദ്യ ഇന്ത്യൻ ചിത്രം എന്ന നേട്ടം ജയിലർ നേടിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുദ്ധം ജയിച്ച് 'കണ്ണൂർ സ്ക്വാഡ്' നാളെ ഒടിടിയിൽ; ഒപ്പം ഇവരും, ശേഷം വരുന്നത് വിജയ് ചിത്രം ഉൾപ്പടെ
ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. പ്രഖ്യാപനം മുതല്‍ ചര്‍ച്ചകളില്‍ ഇടംനേടിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിനായകന്‍, രമ്യാ കൃഷ്ണന്‍, യോഗി ബാബു, തമന്ന, വസന്ത് രവി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ച രജനികാന്ത് ചിത്രം 650 കോടി അടുപ്പിച്ട് നേടി എന്നാണ് അനൌദ്യോഗിക കണക്കുകള്‍. ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്ന ചര്‍ച്ചകളും സജീവമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..