പ്രതീക്ഷ കാത്തോ വേട്ടയ്യൻ?, ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍.

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റര്‍ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനില്‍ കാണാനാകുന്നത്. ഫഹദും തകര്‍ത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററില്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിരവധി പേരാണ് വേട്ടയ്യൻ സിനിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം എഴുതിയിരിക്കുന്നത്. ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് അഭിപ്രായങ്ങള്‍. അര മണിക്കൂറിന് ശേഷം വേട്ടയ്യൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിലേക്ക് മാറുന്നു. അനിരുദ്ധ് രവിചന്ദറിന്റെ വേട്ടയ്യന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം. ഇമോഷൻസ് വര്‍ക്കായിരുന്നു. തമാശയിലും കസറിയ ഒരു പ്രകടനമാണ് ചിത്രത്തില്‍ ഫഹദിന്റേത്. മഞ്‍ജു വാര്യര്‍ക്ക് സ്‍ക്രീൻ ടൈം കുറവാണെങ്കിലും നിര്‍ണായകമാണ്. ദുഷ്‍റ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചന്റെ കഥാപാത്രവും പ്രകടനവും ചിത്രത്തെ ആകര്‍ഷകമാകുന്നു. വേട്ടയ്യന്റേ മികച്ച ഒരു ഇന്റര്‍വെല്‍ രംഗവും ആണ്. ആക്ഷനും മികച്ചതാണെന്നാണ് ചിത്രം ഫസ്റ്റ് ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

Scroll to load tweet…
Scroll to load tweet…

സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകും. മുൻകൂറായി രജനികാന്തിന്റെ വേട്ടയ്യൻ 37 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.

Read More: വിജയ്‍യെ മറികടന്നോ?, വേട്ടയ്യന്റെ അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നത്, മുന്നിലുള്ളത് ആ ഒരു താരം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക