ആമസോണ്‍ റിലീസ് ആയതിനാല്‍ വലിയൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് നഷ്ടമായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

ഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് മാലിക്. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ സുഹൃത്തായി എത്തിയ വിനയ് ഫോർട്ടിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ചിത്രത്തിൽ അവതരിപ്പിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

രാജ്കുമാര്‍ അയച്ച മെസേജ് വിനയ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.‘ഹായ് വിനയ്. ഞാന്‍ രാജ്കുമാര്‍. ഞാന്‍ കണ്ടു. നിങ്ങളുടെ ഗംഭീരമായ പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നു.’ എന്നാണ് രാജ്കുമാർ അയച്ച മെസേജ്. അഭിനന്ദനത്തിന് വിനയ് ഫോര്‍ട്ട് നന്ദി അറിയിക്കുകയും ചെയ്തു.

ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണ് മാലിക്. മെയ് 13 എന്ന റിലീസ് തീയതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് നടക്കാതെപോയി. കൊവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.

അതേസമയം, ആമസോണ്‍ റിലീസ് ആയതിനാല്‍ വലിയൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് നഷ്ടമായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആന്‍റോ ജോസഫ് ആണ് മാലിക്കിന്‍റെ നിര്‍മ്മാതാവ്. തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണന്‍.

ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു. 2019 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രാഹകന്‍. സംഗീതം സുഷിന്‍ ശ്യാം. നൃത്തസംവിധാനം ഷോബി പോള്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിമോന്‍ വി പി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona