പതിനൊന്നാം വിവാഹ വാര്‍ഷികത്തില്‍ ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി.

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി (Ramesh Pisharady). സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ഷികത്തില്‍ മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

രമേഷ് പിഷാരടി തന്റെ ഫോട്ടോയ്‍ക്കൊപ്പം വ്യത്യസ്‍തമായ ക്യാപ്ഷനുകളും എഴുതാൻ ശ്രദ്ധിക്കാറുണ്ട്. ഭാര്യക്ക് വിവാഹ വാര്‍ഷിക ആശംസ നേരുമ്പോഴും ക്യാപ്ഷൻ അങ്ങനെ തന്നെ. ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളിയില്ല, മൂന്നാമതൊരു ഓപ്ഷനില്ല എന്നാണ് രമേഷ് പിഷാരടി പതിനൊന്നാം വിവാഹ വാര്‍ഷകത്തില്‍ എഴുതിയിരിക്കുന്നത്. സൗമ്യയാണ് പിഷാരടിയുടെ ഭാര്യ.

View post on Instagram

രമേഷ് പിഷാടരി ആദ്യം സംവിധാനം ചെയ്‍തത് 'പഞ്ചവര്‍ണതത്ത'യാണ്. മമ്മൂട്ടിയെ നായകനാക്കി ചെയ്‍ത ചിത്രമായ 'ഗാനഗന്ധര്‍വനാ'ണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'നോ വേ ഔട്ടെ'ന്ന ചിത്രം രമേഷ് പിഷാരടി നായകനായി എത്താനുണ്ട്. നിധിൻ ദേവീദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.