പഞ്ചവര്‍ണ്ണത്തത്ത ആയിരുന്നു പിഷാരടിയുടെ ആദ്യ സംവിധാന ചിത്രം.
മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത നടനാണ് രമേശ് പിഷാരടി. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ പിഷാരടി, ഒരു സ്റ്റേജ് ഷോയിൽ ഉണ്ടെന്നറിഞ്ഞാൽ പിന്നെ സംഘാടകർക്ക് പേടിക്കാനൊന്നും ഇല്ല. ആളുകളെ പിടിച്ചിരുത്താനുള്ള നടന്റെ കഴിവ് തന്നെ അതിന് കാരണം. സിനിമകളിൽ കോമഡിയും സഹനടനുമായെല്ലാം തിളങ്ങിയ രമേശ് പിഷാരടി സംവിധായകന്റെയും കുപ്പായം അണിഞ്ഞിരുന്നു. ജയറാം ആയിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി.
സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള ബാദുഷ സിനിമാസ് ആണ്. സിനിമാ വിശേഷം പങ്കുവച്ചു കൊണ്ട് സൗബിനൊപ്പവും മറ്റ് അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ളതുമായ ഫോട്ടോകൾ നടൻ പങ്കുവച്ചിട്ടുണ്ട്.

ജയറാം ഏറെ വ്യത്യസ്തമായ കഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു പഞ്ചവര്‍ണ്ണത്തത്ത. ഇതായിരുന്നു രമേശ് പിഷാരടിയുടെ ആദ്യ ചിത്രം. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തി. 2018ൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ശേഷം 2029ൽ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന പേരിൽ പിഷാരടി സിനിമ സംവിധാനം ചെയ്തു. ചിത്രത്തിന്റെയും രചനയും സംവിധാനവും പിഷാരടി ആയിരുന്നു.
അവരെത്തുന്നു, പുതിയ കളികൾ കാണാനും ചിലത് പഠിപ്പിക്കാനും; ഇത്തവണ ബിബിയിൽ തീയല്ല, മിന്നലടിക്കും !
2008ല്‍ റിലീസ് ചെയ്ത പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സിനിമയില്‍ എത്തുന്നത്. വി. കെ പ്രകാശ് ആയിരുന്നു സംവിധാനം. ശേഷം നസ്രാണി, കപ്പൽ മുതലാളി, മഹാരാജ ടാക്കീസ്, മാന്ത്രികന്‍, പെരുച്ചാഴി, ഇമ്മാനുവൽ, സെല്ലുലോയിഡ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇമ്മാനുവൽ തുടങ്ങി ഒട്ടനവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷത്തില്‍ പിഷാരടി എത്തി.
