ദുബായ്‍യില്‍ റിയൽ എസ്റ്റേറ്റ് ബിസിനസുമായി സിനിമാ താരം റോമ.

ഗോൾഡൻ വിസ സ്വന്തമാക്കിയതിന് പിന്നാലെ ദുബായ്‍യില്‍ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി നടി റോമ. ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇസി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി കരസ്ഥമാക്കി . മൂന്ന് മില്യൺ യുഎഇ ദിർഹം മൂലധനം ( ആറ് കോടി ഇന്ത്യൻ രൂപ ) നിക്ഷേപമുള്ളതാണ് പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് .ദുബായ് ബിസിനസ്സ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് ഓഫീസിൽ തുറക്കാനുള്ള ഒരുക്കത്തിലാണ് നടി റോമ.

ഗോൾഡൻ വിസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായത്തിലും ദുബായിൽ സ്വന്തം സംരഭം തുടങ്ങാനായതിലും അതിയായ സന്തോഷമുണ്ടെന്ന് നടി റോമ പറഞ്ഞു. ദുബായിൽ ബിസിനസ്സ് തുടങ്ങുന്നതിനും , വീട് ഉൾപ്പെടെ വസ്തു വാങ്ങുന്നതിനും ഗോൾഡൻ വിസക്കാർക്ക് ആകർഷകമായ ഇളവുകൾ ദുബായ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ്. ജയറാം നായകനായ സത്യ എന്ന ചിത്രമാണ് റോമ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി റോമ അഭിനയിച്ചത്. റോഷൻ ആൻഡ്യൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. സാറാ എലിസബത്ത് എന്ന മികച്ചൊരു കഥാപാത്രമായിട്ടായിരുന്നു റോമ അഭിനയിച്ചത്. തുടര്‍ന്ന് റോമ ഒട്ടേറെ മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‍തു.

വെള്ളേപ്പം ആണ് റോമയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ ഇനി റിലീസ് ചെയ്യാനുള്ളത്. സാറ എന്ന കേന്ദ്രകഥാപാത്രമാണ് റോമയ്‍ക്ക്. പ്രവീണ്‍ രാജ് പൂക്കാടന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അക്ഷയ് രാധാകൃഷ്‍ണനും പ്രധാന കഥാപാത്രമാകുന്നു. ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരീഫ്, ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാല്‍, സുനില്‍ അബ്‍ദുള്‍ കരീം, സാനിഫ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

Read More: ജി വേണുഗോപാലിന്റെ ആലാപനം, അര്‍ജുൻ അശോകന്റെ 'പ്രണയ വിലാസ'ത്തിലെ ഗാനം പുറത്ത്