സാധിക പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളില്‍ ഒരാളാണ് സാധിക. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. വളരെ ഗൗരവമായ വിഷയങ്ങൾ മുതൽ തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പറയുന്ന താരത്തിന് കയ്യടികൾക്കൊപ്പം വിമർശനങ്ങളും ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയിലെ മോശം രീതികൾക്കെതിരെ പ്രതികരിച്ച് പലപ്പോഴും എത്താറുള്ള താരത്തിനെതിരെ വലിയ ആക്രമണങ്ങളുണ്ടായപ്പോഴും കൂളായി സാധിക അതിനെ മറികടക്കാറുണ്ട്.

ഇപ്പോഴിതാ കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് സാധിക. സാരിയുടുത്ത് ഗംഭീര സ്റ്റെപ്പുകളുമായാണ് താരമെത്തുന്നത്. പച്ച സാരിയും ചുവപ്പു ബ്ലൗസുമണിഞ്ഞ് സുന്ദരിയായാണ് സാധിക വീഡിയോയിൽ എത്തുന്നത്. 'രാര രക്കമ്മ.. ' എന്ന പാട്ടിനാണ് സാധികയുടെ ചുവടുകൾ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള സാധികയുടെ വീഡിയോ ഇതിനോടകം ആരാദകർ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ താരം പങ്കുവച്ച പെർഫോമൻസ് വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

View post on Instagram

ടെലിവിഷൻ ഹാസ്യ പരിപാടിയായ സ്റ്റാർ മാജിക്കിലും ഏറെ കാലം സാധിക പെർഫോം ചെയ്‍തിരുന്നു. പുറമെ ചില പരമ്പരകളിലും സാധിക വേഷമിട്ടിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളിൽ ശ്രദ്ധേയമായ താരം, പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത് ടെലിവിഷൻ ഷോകളിലും പരമ്പരകളിലുമായാണ്.

സോഷ്യൽ മീഡിയയിൽ എപ്പോഴും ലൈം ലൈറ്റിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സാധിക. സാമൂഹിക വിഷയങ്ങലെ കൃത്യമായ ഇടപെടലുകളാണ് താരത്തിന് വലിയ ആരാധകരെ സമ്മാനിച്ചത്. സൈബർ അറ്റാക്കിനെതിരെയും അശ്ലീല പരാമർശങ്ങൾക്കെതിരെയും നിരന്തരം സാധിക രംഗത്ത് എത്താറുണ്ട്. അടുത്തിടെ ജീൻസും ടോപ്പുമായി പങ്കുവച്ച ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും താരം ശക്തമായ ഭാഷയില്‍ അതിന് മറുപടിയും നല്‍കാറുണ്ട്.

Read More : ലാല്‍ ജോസിന്റെ 'സോളമന്റെ തേനീച്ചകള്‍', ട്രെയിലര്‍