മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം.

സൈജു കുറുപ്പും തൻവി റാമും അർജ്ജുൻ അശോകനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം അഭിലാഷത്തിലെ 'തട്ടത്തില് തട്ടത്തില്'എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. റിലീസായി നിമിഷങ്ങൾക്കകം ഈ ഗാനം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കഴിഞ്ഞു. മനോഹരമായ വരികളും അത്ര തന്നെ മികവുറ്റ വിഷ്വൽസും കൂടെ ചേർന്നപ്പോൾ നാളുകൾക്ക് ശേഷം മലയാളികൾക്ക് ലഭിച്ചിരിക്കുന്നത് മനോഹര പ്രണയ ഗാനമാണ്. ശ്രീഹരി കെ നായർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് ഷർഫു ആണ്. ശ്രീഹരി കെ നായർ തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതും.

മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. 

'അവൾ കരഞ്ഞില്ല, എന്നെ അത് അത്ഭുതപ്പെടുത്തി'; മകളുടെ ആദ്യ സ്റ്റേജ് പെർഫോമൻസ് പങ്കുവെച്ച് സൗഭാഗ്യ

THATTATHIL | Abhilasham |Saiju Kurup|Thanvi Ram|Sreehari K Nair|Shamzu Zayba|Ann Sariga|Shankar Das

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാ ഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകൻ - ശ്രീഹരി കെ നായർ , എഡിറ്റർ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - അർഷദ് നാക്കോത്ത് , പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്ണു , VFX - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ് സ്റ്റിൽസ് - ഷുഹൈബ് എസ്. ബി. കെ ഡിസൈൻസ് - വിഷ്ണു നാരായണൻ , ഡിസ്ട്രിബൂഷൻ - ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ - ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, മീഡിയ പ്ലാനിങ് - പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഓ - വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..