'സാന്ത്വനം' ഫെയിം സജിൻ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുന്നു.

മലയാളി പ്രേക്ഷകർ നെഞ്ചേറ്റി സ്വീകരിച്ച പരമ്പരയാണ് 'സാന്ത്വനം'. പരമ്പര പോലെ തന്നെ അതിലെ ഓരോ താരങ്ങളും ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ വീട്ടിലെ അംഗങ്ങളുമായി മാറി. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ ഇടുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് തരംഗമാകുന്നത്. പരമ്പരയിലെ 'ശിവനും' 'അഞ്‌ജലി'ക്കുമാണ് ആരാധകർ ഏറെ.

സജിൻ ആണ് 'ശിവനാ'യി വേഷമിടുന്നത്. പരമ്പരയിലെ ലൊക്കേഷനും താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും സജിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ സജിൻ പങ്കുവെച്ച ചിത്രം മണിക്കൂറുകൾ കൊണ്ടാണ് ആളുകൾ ഏറ്റെടുത്തത്. 8000ത്തിലധികം പേരാണ് ചിത്രം ഇതേവരെ ലൈക്ക് ചെയ്‍തത്. കമന്റുകളും കുറവല്ല. ഇന്നലെ 'സാന്ത്വനം' പരമ്പരയിലെ തന്നെ താരമായ അച്ചു സുഗന്തിന് ജന്മദിനാശംസകൾ നേർന്ന് സജിൻ പങ്കുവെച്ച റീലിന് 18,000 അധികം പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

View post on Instagram

'പ്ലസ്‍ടു' സിനിമയിലൂടെയാണ് സജിൻ അഭിനയ രംഗത്ത് എത്തുന്നത്. എന്നാല്‍ ശ്രദ്ധേയനാകുന്നത് 'സാന്ത്വനം' എന്ന ഹിറ്റ് സീരയിലിലെ 'ശിവൻ' എന്ന കഥാപാത്രത്തിലൂടെയാണ്. അല്‍പം കലിപ്പൻ മാനറിസങ്ങളുള്ള 'ശിവൻ' പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രമാണ്. സീരിയലിലെ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെയും ചേര്‍ത്ത് 'ശിവാഞ്‍ജലി' എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. 'പ്ലസ് ടു' എന്ന സിനിമയിലെ നായികയായ ഷഫ്‌ന ആണ് സജിന്റെ ഭാര്യ.

നടി ചിപ്പി രഞ്ജിത്താണ് 'സാന്ത്വനം' നിർമ്മിക്കുന്നത്. തമിഴ് ഹിറ്റ്‌ സീരിയൽ 'പാണ്ടിയൻ സ്റ്റോർസി'ന്റെ മലയാളമാണ് 'സാന്ത്വനം'. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. മലയാളം ടെലിവിഷനിലെ ഹിറ്റ് സീരിയലുകളില്‍ കുറേക്കാലമായി മുൻനിരയിലാണ് 'സാന്ത്വന'ത്തിന്റെ സ്ഥാനം.

Read More : 'സൈറണി'ല്‍ അനുപമ പരമേശ്വരനും, ജയം രവി ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്